യുവതികള്‍ മല കയറി; വാക്ക് പാലിച്ചു; ഫോട്ടാ ഷൂട്ട് നായകന്‍ മീശ പാതി വടിച്ചു;  വൈറല്‍

രാജേഷിന്റെ നെഞ്ചില്‍ പോലീസ് യൂനിഫോമിട്ട ഒരാള്‍ ചവിട്ടുന്ന ഫോട്ടോകളാണ് ശബരിമല പ്രതിഷേധത്തിനിടെ ദേശീയ തലത്തില്‍ വരെ ഷെയര്‍ ചെയ്യപ്പെട്ടത്
യുവതികള്‍ മല കയറി; വാക്ക് പാലിച്ചു; ഫോട്ടാ ഷൂട്ട് നായകന്‍ മീശ പാതി വടിച്ചു;  വൈറല്‍

കൊച്ചി: 'ശബരിമലയില്‍ അയ്യപ്പവേട്ട, പൊലീസ് നരനായാട്ട്' എന്ന ശീര്‍ഷകത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പ്രചാരണത്തിലൂടെ ശ്രദ്ധേയനായി രാജേഷ് കുറുപ്പ് ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ മീശ പാതി വടിച്ചു. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാന്‍ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലും ഹൈന്ദവര്‍ക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്, പകുതി മീശയുമായുളള ചിത്രത്തിനൊപ്പം രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വൈറലായതിനെ തുടര്‍ന്ന് പിന്നീട് ഇയാള്‍ പോസ്റ്റ് പിന്‍വലിച്ചു. 

രാജേഷിന്റെ ചിത്രം ദേശീയ തലത്തില്‍ വരെ ബിജെപി ഈ ചിത്രം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഉപയോഗിച്ചിരുന്നു. ഡല്‍ഹിയിലെ വിമത എംഎല്‍എ കപില്‍ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയ പ്രമുഖരടക്കം നിരവധിപ്പേര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യഥാര്‍ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല എന്ന കുറിപ്പോടെയായിരുന്നു കപില്‍മിശ്രയുടെ ട്വീറ്റ്. ഈ രണ്ടു ചിത്രങ്ങളും പൊലീസ് അതിക്രമത്തിന്റേതല്ലെന്ന് വൈകാതെ തന്നെ വ്യക്തമായി. രാജേഷിന്റെ നെഞ്ചില്‍ പോലീസ് യൂനിഫോമിട്ട ഒരാള്‍ ചവിട്ടുന്ന ഫോട്ടോകളാണ് ശബരിമല പ്രതിഷേധത്തിനിടെ ദേശീയ തലത്തില്‍ വരെ ഷെയര്‍ ചെയ്യപ്പെട്ടത്. 

താന്‍ വലിയ അയ്യപ്പ ഭക്തനാണെന്നും അരിവാള്‍ കഴുത്തില്‍വെച്ചുകൊണ്ടുള്ള ഫോട്ടോ സുപ്രീംകോടതി വിധി വന്നശേഷം എടുത്തതാണെന്നും രാജേഷ് കുറുപ്പ് പ്രതികരിച്ചിരുന്നു. ഭക്തന്റെ കഴുത്തില്‍ കത്തിവെക്കുന്ന വിധിയാണെന്ന് കാണിക്കാനാണ് അങ്ങനെയെടുത്തത്. രണ്ടാമത്തേത് നിലയ്ക്കലെ അക്രമണത്തിന് ശേഷമുള്ളത്. യഥാര്‍ഥത്തില്‍ പൊലീസ് ബൂട്‌സിട്ട് ചവിട്ടിയിട്ടില്ല. ഫോട്ടോയ്ക്കുവേണ്ടി അങ്ങനെ പോസ് ചെയ്തതാണെന്നും രാജേഷ് കുറുപ്പ് പറഞ്ഞു. നല്ല ഉദ്ദ്യേശത്തോടെ എടുത്ത ചിത്രങ്ങള്‍ പല കേന്ദ്രങ്ങളും ദുരുപയോഗം ചെയ്യുകയായിരുന്നു. യുവതികള്‍ ശബരിമലയില്‍ കേറി എന്ന വാര്‍ത്ത പരന്നയുടനെ പന്തയം വച്ചവര്‍ എന്നെ തേടിയെത്തുകയായിരുന്നു. പിന്നെ എതിര്‍ക്കാന്‍ നിന്നില്ല. പന്തയപ്രകാരം പാതി മീശ വടിച്ച്, അപ്പോള്‍ തന്നെചിത്രം ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്തു'രാജേഷ് പറഞ്ഞു. 

ആലപ്പുഴയിലെ സ്വകാര്യ വെല്‍ഡിങ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസറാണ് രാജേഷ്. കടുത്ത അയ്യപ്പ ഭക്തനാണ് താനെന്ന് രാജേഷ് സ്വയം വിശേഷിപ്പിക്കുന്നു.  ഏതെങ്കിലുമൊരു യുവതി ശബരിമലയില്‍ പ്രവേശിച്ചാല്‍ പിന്നെ മുഖത്ത് പാതി മീശ കാണില്ല എന്ന് കൂട്ടുകാരുമായി പന്തയം വെച്ചിരുന്നതായി രാജേഷ് പറയുന്നു.  'യുവതികള്‍ ശബരിമലയില്‍ കേറി എന്ന വാര്‍ത്ത പരന്നയുടനെ അവര്‍ എന്നെ തേടിയെത്തി. പിന്നെ എതിര്‍ക്കാന്‍ നിന്നില്ല. പന്തയപ്രകാരം പാതി മീശ വടിച്ച്, അപ്പോള്‍ തന്നെചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു'രാജേഷ് പറഞ്ഞു. 

ശബരിമലയില്‍ നടക്കുന്ന ആചാരലംഘനങ്ങളില്‍ മനം നൊന്ത സാധാരണക്കാരന്റെ പ്രതിഷേധം എന്ന നിലയില്‍ പ്രതീകാത്മകമായി താന്‍ ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ വളരെ അപകടകരമായ സൂചനകളോടെ പല കേന്ദ്രങ്ങളും ദുരുപയോഗം ചെയ്യുകയായിരുന്നു എന്നാണ് വിവാദമായ ഫോട്ടോഷൂട്ടിനെക്കുറിച്ച് രാജേഷിന്റെ വിശദീകരണം. 'തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ആ ചിത്രങ്ങള്‍ പലരും പ്രചരിപ്പിക്കാന്‍ തുടങ്ങി. അതോടെ ആ ചിത്രങ്ങള്‍ ഫേസ് ബുക്ക് പ്രൊഫൈലില്‍ നിന്നും നീക്കം ചെയ്തു. അപ്പോഴേക്കും കാര്യങ്ങള്‍ പിടിവിട്ടു പൊയ്ക്കഴിഞ്ഞിരുന്നു'രാജേഷ് പറയുന്നു. 

ആര്‍.എസ്.എസ്. അനുഭാവിയാണ് താനെന്നാണ് രാജേഷ് പറയുന്നത്. പ്രവര്‍ത്തകനോ ഭാരവാഹിയോ ഒന്നുമല്ല. ആനക്കമ്പക്കാരനാണ്. ഒപ്പം ഫോട്ടോഗ്രാഫിപ്രേമിയും. അതിനാല്‍ നാട്ടിലോ പരിസരത്തോ ആരുവന്നാലും, എത്ര റിസ്‌കെടുത്തിട്ടായാലും അവരോടൊപ്പം ഒരു സെല്‍ഫി എടുക്കാറുണ്ടെന്ന് രാജേഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com