യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍; ഇരുമുടിക്കെട്ടും മുദ്രമാലയും ഉപേക്ഷിച്ചു

യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് അയ്യപ്പഭക്തര്‍; ഇരുമുടിക്കെട്ടും മുദ്രമാലയും ഉപേക്ഷിച്ചു

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിലുളള പ്രതിഷേധ സൂചകമായി നാല് അയ്യപ്പഭക്തര്‍ ദര്‍ശനം നടത്താതെ മടങ്ങി

എരുമേലി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിലുളള പ്രതിഷേധ സൂചകമായി നാല് അയ്യപ്പഭക്തര്‍ ദര്‍ശനം നടത്താതെ മടങ്ങി. 
നെയ്യാറ്റിന്‍കരയില്‍നിന്നു നടന്നുവന്ന നാല് അയ്യപ്പഭക്തര്‍ ശബരിമലയ്ക്ക് പോകാതെ എരുമേലി ധര്‍മശാസ്താ ക്ഷേത്രത്തില്‍ മുദ്രമാലയും ഇരുമുടിക്കെട്ടും സമര്‍പ്പിച്ച് തൊഴുതു മടങ്ങുകയായിരുന്നു. ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതറിഞ്ഞ് പ്രതിഷേധസൂചകമായാണ് ഇവര്‍ ക്ഷേത്ര കൊടിമര ചുവട്ടില്‍ മുദ്രമാലയും ഇരുമുടിക്കെട്ടും സമര്‍പ്പിച്ച് തിരികെ പോയത്. നെയ്‌തേങ്ങ ശ്രീകോവിലിന് മുമ്പില്‍ സമര്‍പ്പിച്ചു. 

തിരുവനന്തപുരം നെയ്യാറ്റിന്‍കര പാലിയോട് സ്വദേശികളായ ബാബു(49),  സുനില്‍(43), തൊഴുക്കല്‍ മൂവരണതല അനില്‍കുമാര്‍(48), പാലിയോട് തങ്കമന്ദിരം വീട്ടില്‍ സുഭാഷ് (42) എന്നിവരാണ് ശബരിമല യാത്ര ഒഴിവാക്കിയത്.ബാബു 19 വര്‍ഷമായും സുനില്‍ അഞ്ചുവര്‍ഷമായും കാല്‍നടയാത്ര ചെയ്താണ് ശബരിമല ദര്‍ശനം നടത്തിയിരുന്നത്. സുഭാഷ് അഞ്ചാം വര്‍ഷവും അനില്‍ കുമാര്‍ രണ്ടാമത്തെ തവണയുമാണ് നടന്നെത്തുന്നത്. എരുമേലിയില്‍നിന്നു പുല്ലുമേട് വഴിയാണ് ഇവര്‍ പതിവായി പോയിരുന്നത്. 

കഴിഞ്ഞ ശനിയാഴ്ച ആഴാംകുളം ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും കെട്ടുനിറച്ചാണ് ബുധനാഴ്ച രാവിലെ സംഘം എരുമേലിയിലെത്തിയത്. അപ്പോഴാണ് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതായി ഇവര്‍ അറിഞ്ഞത്. വിവരം ഞെട്ടലോടെയാണ് കേട്ടതെന്നും മാനസികമായി തളര്‍ത്തിയെന്നും തീര്‍ഥാടക സംഘം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com