വ്യാപക പ്രതിഷേധം, റോഡ് ഉപരോധം, കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുന്നു; സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ

തിരുവനന്തപുരത്ത് ബിജെപി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പലയിടത്തും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായി
വ്യാപക പ്രതിഷേധം, റോഡ് ഉപരോധം, കടകള്‍ ബലം പ്രയോഗിച്ച് അടപ്പിക്കുന്നു; സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ പ്രതിഷേധം. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് ബിജെപി സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പലയിടത്തും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായി.

ഔദ്യോഗികമായ ഹര്‍ത്താല്‍ ആഹ്വാനം ഇല്ലാതെ തന്നെ ശബരിമല കര്‍മ സമിതിയുടെയും ബിജെപിയുടെയും വിവിധ സംഘപരിവാര്‍ സംഘടനകളുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. കാസര്‍കോട്ടും നെയ്യാറ്റിന്‍കരയിലും കൊച്ചിയിലും ഇവര്‍ റോഡ് ഉപരോധിച്ചു. പലയിടത്തും കടകള്‍ അടപ്പിച്ചു. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടര്‍ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ഓഫിസും താഴിട്ടുപൂട്ടി. 

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി. ഇവിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ അടിച്ചോടിക്കും എന്നു പറഞ്ഞായിരുന്നു അക്രമങ്ങള്‍. കൊല്ലത്തും സമാന സംഭവങ്ങള്‍ അരങ്ങേറി. ഇവിടെ പൊലീസ് സാന്നിധ്യം കുറവായിരുന്നു. ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരുക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com