മാധ്യമപ്രവര്‍ത്തക പമ്പയില്‍: ദര്‍ശനത്തിനെത്തിയതെന്ന സംശയത്തില്‍ പ്രതിഷേധക്കാര്‍ കൂടി; സംരക്ഷണം ഒരുക്കി പൊലീസ്
By സമകാലികമലയാളം ഡെസ്‌ക് | Published: 03rd January 2019 04:32 PM |
Last Updated: 03rd January 2019 04:32 PM | A+A A- |
പമ്പ: ശബരിമല ദര്‍ശനത്തിനാണ് എത്തിയതെന്ന് കരുതി മാധ്യമപ്രവര്‍ത്തകയ്ക്ക് സംരക്ഷണം ഒരുക്കി പൊലീസ്. സന്നിെധാനത്തേക്ക് പോകാനാണ് എത്തിയത് എന്ന് കരുതി പ്രതിഷേധക്കാര്‍ തടിച്ചുകൂടിതയതോടെയാണ് പൊലീസ് സംരക്ഷണമൊരുക്കിയത്. എന്നാല്‍ താന്‍ ദര്‍ശനത്തിന് എത്തിയതല്ലെന്നും റിപ്പോര്‍ട്ടിങ്ങിനാണ് എത്തിയതെന്നും തെലുങ്ക് ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടറായ ദീപ്തി വ്യക്തമാക്കി. ഹൈദ്രബാദ് സ്വദേശിയാണ് ദീപ്തി.
നേരത്തെ എരുമേലിയില്‍ റിപ്പോര്‍ട്ടിങ്ങിനെത്തിയ ദീപ്തി, ശേഷം നിലയ്ക്കലില്‍ എത്തിയിരുന്നു. പമ്പയിലെത്തിയപ്പോള്‍ സന്നിധാനത്തേക്ക് പോകാനാണെന്ന് കരുതി പ്രതിഷേധക്കാരും പൊലീസും മാധ്യമങ്ങളും ചുറ്റുകൂടി. താന്‍ സന്നിധാനത്തേക്ക് പോകുന്നില്ലെന്നും പമ്പയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ശേഷം ആറുമണിയോടെ തിരിച്ചുപോകുമെന്നും ദീപ്തി വ്യക്തമാക്കി.
നിലയ്ക്കലില്‍ എത്തിയ ദീപ്തിക്ക് എതിരെ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധം പമ്പയിലും ആവര്‍ത്തിക്കും എന്ന ആശങ്കയിലാണ് പൊലീസ് സുരക്ഷയൊരുക്കിയത്. കെഎസ്ആര്‍ടിസി ബസിലെത്തിയ ഇവരെ പൊലീസ് വളഞ്ഞ് പമ്പാ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.