തന്ത്രിയുടെ നടയടച്ച് ശുദ്ധീകരണം: ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ഐഎന്‍എലിന്റെ വനിതാ വിഭാഗം 

കോടതി വിധിയെ തുടര്‍ന്ന് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ഐഎന്‍എലിന്റെ വനിതാ വിഭാഗം നാഷ്ണല്‍ വുമണ്‍സ് ലീഗ്
തന്ത്രിയുടെ നടയടച്ച് ശുദ്ധീകരണം: ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ഐഎന്‍എലിന്റെ വനിതാ വിഭാഗം 


കോഴിക്കോട്: കോടതി വിധിയെ തുടര്‍ന്ന് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയപ്പോള്‍ തന്ത്രി നട അടച്ച് ശുദ്ധികലശം നടത്തിയത് ഭരണഘടനയോടുള്ള വെല്ലുവിളിയെന്ന് ഐഎന്‍എലിന്റെ വനിതാ വിഭാഗം നാഷ്ണല്‍ വുമണ്‍സ് ലീഗ്. പ്രതിലോമ ശക്തികള്‍ക്ക് എതിരെ സ്ത്രീകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നാഷ്ണല്‍ വുമണ്‍സ് ലീഗ് പുറത്തിറതക്കിയ പ്രസ്താവനയില്‍ പറയുന്നു. 

ബുധനാഴ്ചയാണ് ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത്. യുവതീപ്രവേശനം സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രി നടയടച്ച് പരിഹാര ക്രിയകള്‍ നടത്തിയതിന് ശേഷം നട തുറക്കുകയായിരുന്നു. തന്ത്രിയുടെ നടപടിക്ക് എതിരെ മന്ത്രിമാരുള്‍പ്പെടെ രംഗത്ത് വരികയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com