പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു

പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചുതകര്‍ത്തു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട്: ശബരിമല യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പാലക്കാട് സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചു തകര്‍ത്തു. ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകളും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും അക്രമത്തില്‍ തകര്‍ന്നു.

ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളോടും ഇന്നത്തെ ഹര്‍ത്താലിനോടും അനുബന്ധിച്ച് ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നില്‍ രണ്ടു പൊലീസുകാര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടമായി എത്തിയതോടെ ഇവര്‍ക്ക് ഒന്നും ചെയ്യാനായില്ല. രൂക്ഷമായ കല്ലേറു നടത്തിയ ഇവര്‍ ഓഫിസ് അടിച്ചുതകര്‍ക്കുകയായിരുന്നു.

തൊട്ടപ്പുറത്തുള്ള സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ഇന്നലെ ആക്രമണമുണ്ടായിരുന്നു. ഇവരെ പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com