മഞ്ചേശ്വരത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് അവധി

അക്രമസംഭവങ്ങളെ തുടര്‍ന്ന് പാലക്കാടിന് പിന്നാലെ യിലെ മഞ്ചേശ്വരം താലൂക്കില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
മഞ്ചേശ്വരത്തും നിരോധനാജ്ഞ; സ്‌കൂളുകള്‍ക്ക് അവധി


കാസര്‍ഗോഡ്: അക്രമസംഭവങ്ങളെ തുടര്‍ന്ന് പാലക്കാടിന് പിന്നാലെ യിലെ മഞ്ചേശ്വരം താലൂക്കില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലൂക്കിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ശബരിമല  യുവതി പ്രവശനത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലില്‍ മഞ്ചേശ്വരത്ത് വ്യാപകമായി അക്രമം നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ അക്രമസാധ്യത കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വൈകീട്ട് ആറ് വരെയാണ് നിരോധനാജ്ഞ. 

ഹര്‍ത്താലിനിടെ സംസ്ഥാനത്ത് പകല്‍ അരങ്ങേറിയത് സമാനതകളില്ലാത്ത അക്രമം. നെടുമങ്ങാട്ടും തലശേരിയിലും ബോംബേറുണ്ടായി. വാടാനപ്പള്ളിയിലും, കാസര്‍കോടും കത്തിക്കുത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവായൂരില്‍ ഒരാള്‍ക്ക് വെട്ടേറ്റു. സെക്രട്ടേറിയറ്റ് നടയിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാധ്യമപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ആക്രമിച്ചു. 

പലയിടത്തും ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനങ്ങള്‍ സി.പി.എമ്മുമായുള്ള തെരുവുയുദ്ധമായി പരിണമിച്ചു. പാലക്കാട് രാവിലെ തുടങ്ങിയ സംഘര്‍ഷം തുടരുകയാണ്. ഇരുകൂട്ടരും പരസ്പരം വീടുകള്‍ ആക്രമിച്ചു. വായന ശാല കത്തിച്ചു.  പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.സംഘര്‍ഷങ്ങള്‍ക്കിടെ 100 കെ.എസ്.ആര്‍.ടി.സി ബസുകള്‍ തകര്‍ന്നതായി എം.ഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു. 3.35 കോടി രൂപ നഷ്ടം കണക്കാക്കുന്നു. പ്രതിഷേധ സൂചകമായി തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ തലസ്ഥാന നഗരിയില്‍ വിലാപയാത്ര നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com