മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് നാല്‌ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്; അപകടം കരിങ്കൊടി കാണിക്കുന്നതിനിടെ

മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് നാല്‌  യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ
മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് നാല്‌ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പരിക്ക്; അപകടം കരിങ്കൊടി കാണിക്കുന്നതിനിടെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് നാല്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. ബേക്കറി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൈലറ്റ് വാഹനത്തിന് മുന്നില്‍പ്പെടുകയായിരുന്നു. 

എന്‍ജിഒ അസോസിയേഷന്റെ വഴി പോകാനിരുന്ന വാഹനം പെട്ടെന്ന് ഗതി തിരിച്ച് വഴുതയ്ക്കാടേക്കുള്ള വഴിയേ എടുത്തപ്പോള്‍ ബൈക്കിലെത്തിയ പ്രവര്‍ത്തകര്‍ വണ്ടിക്കും ഡിവൈഡറിനുമിടയില്‍ വീഴുകയായിരുന്നു. പരിക്കേറ്റ പ്രവര്‍ത്തകരെ പിന്നാലെയെത്തിയ പൊലീസ് ജീപ്പിലാണ് ആശുപത്രിയിലെത്തിച്ചത്. നാലോളം വാഹനങ്ങളാണ് മുഖ്യമന്ത്രിക്ക് അകമ്പടി സഞ്ചരിച്ചിരുന്നത്. ഇതില്‍ രണ്ടാമത്തെ വാഹനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com