യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റപ്പണി,  മൂന്ന് മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകും

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി റെയില്‍വേടാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം ജില്ലയിലെ പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ പുര
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രാക്കില്‍ അറ്റകുറ്റപ്പണി,  മൂന്ന് മണിക്കൂര്‍ വരെ ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി റെയില്‍വേട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകുമെന്ന് റെയില്‍വേ അറിയിച്ചു. കൊല്ലം ജില്ലയിലെ പെരിനാട് സ്റ്റേഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിനാല്‍ 11-ാം തിയതി വരെ ട്രെയിനുകള്‍ വൈകിയാവും സര്‍വ്വീസ് നടത്തുക. 

ഇന്ന് രാത്രി പുറപ്പെടേണ്ട തിരുവനന്തപുരം- മംഗലാപുരം എക്‌സ്പ്രസ് ഒരു മണിക്കൂറും അമൃത എക്‌സ്പ്രസ് രാത്രി 11 നുമാകും സര്‍വ്വീസ് ആരംഭിക്കുക. രാത്രി 9.20 നുള്ള കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകും. പാലക്കാട് -തിരുനല്‍വേലി എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ 40 മിനിറ്റും ചെന്നൈ എഗ്മോര്‍, മാവേലി, കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ്, കൊച്ചുവേളി- ലോക്മാന്യക് , തിരുവനന്തപുരം- ഹസ്രത്‌നിസാമുദ്ദീന്‍, മുംബൈ സിഎസ്ടി എക്‌സ്പ്രസുകള്‍ മൂന്ന് മണിക്കൂര്‍ വരെ വൈകുമെന്നും റെയില്‍വേ അറിയിച്ചു.

 കൊല്ലം- ആലപ്പുഴ  , ആലപ്പുഴ -കൊല്ലം പാസഞ്ചറുകള്‍ 11 -ാം തിയതി വരെ റദ്ദാക്കിയിട്ടുണ്ട്. ആലപ്പുഴ വഴി പോകുന്ന എറണാകുളം - കൊല്ലം മെമു, കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചര്‍ എന്നിവ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com