ശബരിമലയിലേക്ക് വീണ്ടും യുവതികള്‍; പ്രതിഷേധത്തെ തുടര്‍ന്ന് മരക്കൂട്ടത്ത് നിന്ന് മടങ്ങി 

അയ്യപ്പദര്‍ശനത്തിനായി മകള്‍ക്കൊപ്പം ശബരിമലയില്‍ എത്തിയ ശ്രീലങ്കന്‍ സ്വദേശിനി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി
ശബരിമലയിലേക്ക് വീണ്ടും യുവതികള്‍; പ്രതിഷേധത്തെ തുടര്‍ന്ന് മരക്കൂട്ടത്ത് നിന്ന് മടങ്ങി 

ശബരിമല :അയ്യപ്പദര്‍ശനത്തിനായി മകള്‍ക്കൊപ്പം ശബരിമലയില്‍ എത്തിയ ശ്രീലങ്കന്‍ സ്വദേശിനി പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. 47 വയസുകാരിയായ ശ്രീലങ്കന്‍ സ്വദേശിനിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് 10 വയസില്‍ താഴെയുളള മകളുമായി മരക്കൂട്ടത്ത് നിന്ന് മടങ്ങിയത്. 

രാത്രി ഒന്‍പതുമണിയോടെയാണ് ഇവര്‍ പമ്പയില്‍ എത്തിയത്. തുടര്‍ന്ന് മലകയറാന്‍ പൊലീസിന്റെ അനുമതി തേടി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു എന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ച പൊലീസുകാര്‍ ഇവര്‍ക്ക് 47 വയസാണ് എന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് രണ്ട് മഫ്തി പൊലീസിന്റെ സഹായത്തോടെ ശ്രീലങ്കന്‍ സ്വദേശിനി മല കയറുകയായിരുന്നു. 

മരക്കൂട്ടം വരെ എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ അയ്യപ്പഭക്തര്‍ പ്രതിഷേധവുമായി സംഘടിച്ചു. തുടര്‍ന്ന്  ശ്രീലങ്കന്‍ സ്വദേശിനി ദര്‍ശനം നടത്താന്‍ കഴിയാതെ മരക്കൂട്ടത്ത് നിന്ന് പമ്പയിലേക്ക് മടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com