സംസ്ഥാനത്ത് രണ്ട് ദിവസം വ്യാപക ആക്രമണങ്ങള്‍ നടക്കുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്; കനത്ത ജാഗ്രതയില്‍ പൊലീസ്

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്റ്‌സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
സംസ്ഥാനത്ത് രണ്ട് ദിവസം വ്യാപക ആക്രമണങ്ങള്‍ നടക്കുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്; കനത്ത ജാഗ്രതയില്‍ പൊലീസ്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്റ്‌സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. യുവതീപ്രവേശനം സംബന്ധിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ ആക്രമണങ്ങള്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത മുന്നൊരുക്കങ്ങളാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്. 

വ്യാഴവും വെള്ളിയുമാണ് സംസ്ഥാന വ്യാപകമായി ആക്രമണം നടക്കുമെന്ന് റിപ്പോര്‍ട്ടിലുള്ളത്. ഹര്‍ത്താല്‍ സംഘര്‍ഷത്തില്‍ കലാശിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചിലയിടങ്ങളില്‍ ഭരണപ്പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും നോതാക്കള്‍ക്കും വീടുകള്‍ക്ക് നേരെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബസുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മസമിതിയും ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ ഉടന്‍ അറസ്റ്റ് ചെയ്യണം എന്നാണ് പൊലീസിന് മേധാവി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായികള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വ്യാപക കടയടപ്പിക്കല്‍ ശ്രമങ്ങളും ആക്രമണങ്ങളും നടക്കുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com