സ്ത്രീകളുടെ സംരക്ഷണച്ചുമതല പുരുഷന് ; തെരുവില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സമസ്ത

സ്ത്രീകളുടെ സംരക്ഷണച്ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്ന് സമസ്ത. അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീകളെ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല.
സ്ത്രീകളുടെ സംരക്ഷണച്ചുമതല പുരുഷന് ; തെരുവില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് സമസ്ത

കോഴിക്കോട്: സ്ത്രീകളുടെ സംരക്ഷണച്ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്ന് സമസ്ത. അവകാശ സംരക്ഷണത്തിന്റെ പേരില്‍ സ്ത്രീകളെ തെരുവില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ല. പരപുരുഷന്‍മാര്‍ക്കൊപ്പം നിര്‍ത്തുന്നതും കലാപരിപാടികള്‍ അവതരിപ്പിക്കുന്നതും അനുവദിക്കാനാവില്ലെന്നും സമസ്ത അഭിപ്രായപ്പെട്ടു. 

തെരുവില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ ഇസ്ലാം വിലക്കിയതാണ്. സ്ത്രീകള്‍ മാന്യമായ പദവി നല്‍കപ്പെടേണ്ടവരാണ് എന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സമസ്തയുടെ ഈ പരിപാടി ഉദ്ഘാടനം ചെയ്തത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തിനെതിരെ പോരാട്ടം തുടരുമെന്നും സമസ്ത യോഗം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com