സ്വന്തം സ്ഥലത്ത് നിന്ന് അടയ്ക്ക പറിച്ച ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു; പൊലീസ് ഗുരുതര വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ട്

സ്വന്തം സ്ഥലത്ത് നിന്ന് അടയ്ക്ക പറിച്ച ആദിവാസി യുവാവിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചു; പൊലീസ് ഗുരുതര വീഴ്ചവരുത്തിയെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: സ്വന്തം സ്ഥലത്ത് നിന്ന് അടയ്ക്ക പറിച്ച ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരേ!ാപിച്ച് അര്‍ധരാത്രി വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനില്‍ വച്ച് പൊലീസും പരാതിക്കാരനും ചേര്‍ന്ന് മര്‍ദിക്കുകയും മര്‍ദിച്ചയാളുടെ പേര് യുവാവിന്റെ മൊഴിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്തതായി വിവരമുണ്ട്. 

സംഭവത്തില്‍ പൊലീസിന് ഗുരുതരവീഴ്ച പറ്റിയതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ 14ന് അര്‍ധരാത്രിയാണ് അട്ടപ്പാടി ഷോളയൂര്‍ ഊത്തുകുഴി ചാവടിയൂരിലെ പ്രശാന്തനെ (21) പൊലീസ് സ്‌റ്റേഷനില്‍ മര്‍ദിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രശാന്തന്‍ തൃശൂര്‍ മെഡിക്കല്‍ കേ!ാളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

പ്രശാന്തന്റെ സ്ഥലത്തെ അടയ്ക്ക അദ്ദേഹം അറിയാതെ ബന്ധു വഴി ഇരുട്ടാലിക്ക് അടുത്തുള്ള ജോബ് പാട്ടത്തിനെടുത്തു. ഇതറിയാതെ സുഹൃത്ത് ശിവനൊപ്പം അടയ്ക്ക പറിച്ച യുവാവിനെതിരെ മോഷണം ആരോപിച്ചു ജോബ് ഷോളയൂര്‍ പൊലീസില്‍ പരാതി നല്‍കി. 

പരാതിക്കാരനൊപ്പം ഊരിലെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീട്ടില്‍ വച്ചും മര്‍ദിച്ചതായി പരാതിയുണ്ട്. പ്രശന്തനെയും ശിവനെയും 15നു റിമാന്‍ഡ് ചെയ്തു. പാലക്കാട് സ്‌പെഷല്‍ സബ് ജയിലില്‍ വച്ചു തളര്‍ച്ചയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രശാന്തനെ 16നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തലയില്‍ മര്‍ദനമേറ്റതായാണ് നിഗമനം. ശിവനും മര്‍ദനമേറ്റിട്ടുണ്ട്. സ്‌റ്റേഷന്‍ ഓഫിസര്‍ അറിയാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചതെന്നു രഹസ്യാന്വേഷണ  റിപ്പോര്‍ട്ടിലുണ്ട്. ആദിവാസി സംഘടനകള്‍ ഇടപെട്ടതിനെ തുടര്‍ന്ന് ജോബിനെ പിന്നീട് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com