ദേശീയ പണിമുടക്ക് ഹര്‍ത്താലാകില്ല ; കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 04th January 2019 03:11 PM |
Last Updated: 04th January 2019 03:11 PM | A+A A- |
കോഴിക്കോട് : തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കില്‍ കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍. പണിമുടക്കിനെ അനുകൂലിക്കുന്നു. എന്നാല്‍ പണിമുടക്ക് ഹര്‍ത്താല്‍ ആക്കുന്നതിനോട് യോജിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ വ്യക്തമാക്കി.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ വ്യാപാരികള്‍ക്ക് 10 കോടിയുടെ സാമ്പത്തിക നഷ്ടം നേരിട്ടു. കൂടാതെ 100 കോടി വ്യാപാര നഷ്ടവും ഉണ്ടായതായി നസറുദ്ദീന്‍ പറഞ്ഞു. നഷ്ടം ഹര്‍ത്താല്‍ നടത്തുന്നവരില്‍ നിന്നും ഈടാക്കാന്‍ നടപടി തുടങ്ങിയതായും അദ്ദേഹം അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷത്തെ തൊഴിലാളി സംഘടനകള്‍ രണ്ടു ദിവസത്തെ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് പണിമുടക്ക് നടത്തുന്നത്. ഈ ദിവസങ്ങളില്‍ കടകള്‍ അടച്ചും, വാഹനങ്ങള്‍ നിരത്തിലിറക്കാതെയും ജനങ്ങള്‍ സഹകരിക്കണമെന്നാണ് സമരക്കാര്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, യുടിയുസി തുടങ്ങി പ്രതിപക്ഷ ട്രോഡ് യൂണിയനുകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.