അടൂര്‍ താലൂക്ക് പരിധിയില്‍ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ 

അടൂര്‍ താലൂക്ക് പരിധിയില്‍ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു
അടൂര്‍ താലൂക്ക് പരിധിയില്‍ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ 

പത്തനംതിട്ട: അടൂര്‍ താലൂക്ക് പരിധിയില്‍ മൂന്നുദിവസത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പന്തളത്ത് മാത്രം 30ലധികം പേര്‍ കരുതല്‍ തടങ്കലിലാണ് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. 

അടൂര്‍ താലൂക്കിന്റെ പരിധിയില്‍ വരുന്ന അടൂര്‍, പന്തളം , കൊടുമണ്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പേരാമ്പ്രയിലും വടകരയിലും അഞ്ച് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 

മലബാര്‍ ദേവസ്വം ബോര്‍ഡംഗമായ ശശികുമാറിന്റെ വീടിന് നേര്‍ക്ക് സ്റ്റീല്‍ ബോംബ് ആക്രമണം ഉണ്ടായതിന് പിന്നാലെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെയാണ് പേരാമ്പ്രയിലും വടകരയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നലെ നടന്ന ഹര്‍ത്താലില്‍ ഡിവൈഎസ്പിയുടേത് അടക്കം ഏഴ് വാഹനങ്ങള്‍ക്ക് നേരെ പേരാമ്പ്രയിലും വടകരയിലുമായി കല്ലേറുണ്ടായിരുന്നു. ജില്ലയില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ നിരവധിപ്പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ തുടരുന്നത് കണക്കിലെടുത്താണ് മൂന്ന് ദിവസത്തേക്ക് നെടുമങ്ങാട്, വലിയമല സ്‌റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. മൂന്ന് സിപിഎം നേതാക്കളുടെ വീടിന് നേരെ ഇന്നലെയും ഇന്നുമായി ആക്രമണം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് റൂറല്‍ എസ്പി കളക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com