അറസ്റ്റിലായവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും, നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം

അറസ്റ്റിലായവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും, നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം
അറസ്റ്റിലായവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും, നഷ്ടപരിഹാരം കെട്ടിവച്ചാല്‍ മാത്രം ജാമ്യം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്ന് പൊലീസ്. നഷ്ടത്തിന്റെ ഉത്തരവാദിത്വം ഇവരുടെ അക്കൗണ്ടുകളില്‍നിന്ന് ഈടാക്കുന്ന നടപടികളിലേക്കാണ് പൊലീസ് കടക്കുന്നത്. 

പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത കേസുകളില്‍ നഷ്ടപരിഹാരം കെട്ടിവച്ചാലേ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനുള്ള നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

അറസ്റ്റിലായവരുടെ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കാനും നടപടിയെടുക്കും. പൊതുമുതല്‍ നാശിപ്പിച്ചതിന്റെ കണക്ക് ശേഖരിക്കാനും പൊലീസ് തീരുമാനിച്ചു. 

അക്രമികളുടെ പട്ടിക ജില്ലാ തലത്തില്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുലാമാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ അക്രമുണ്ടായപ്പോള്‍ ചെയ്തതുപോലെ അക്രമികളുടെ ആല്‍ബം തയ്യാറാക്കും. അതത് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഇത് കൈമാറും. തുടര്‍ന്നാകും അറസ്റ്റ്.

അക്രമികളെ പിടികൂടാന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പേരില്‍ പൊലീസ് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com