എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്

തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: എഎന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരേ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല. പത്തേകാല്‍ ഓടെയാണ് സംഭവം.  ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്

ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു. സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നാണ് സൂചന. മാഹി പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോംബേറില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരളത്തില്‍ ആസൂത്രിതമായി കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീടിന് നേരെ ആക്രമണം ഉണ്ടായതെന്ന് ഷംസീര്‍ പറഞ്ഞു. എസ്പി വിളിച്ച സമാധാനയോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് തന്റെ വീടിന് നേരെ ആക്രമണമാണ് ഉണ്ടായത്. ഇതിന് ബിജെപി നേതൃത്വം മറുപടി പറയണമെന്നും ഷംസീര്‍ പറഞ്ഞു. ഇത് ശരിയാണോ എന്ന കാര്യം ബിജെപി നേതൃത്വം വിലയിരുത്തണം. തലശ്ശേരി മേഖലയില്‍ യാതൊരു സംഘര്‍ഷവും നിലനിന്നിരുന്നില്ല. ഏകപക്ഷീയമായ ആക്രമണം മാത്രമാണ് നടന്നിട്ടുള്ളത്. ഇത് തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് ഷംസീര്‍ പറഞ്ഞു.

ആര്‍എസ്എസ് നേതാവ് കോലക്കൂട്ട് ചന്ദ്രശേഖരന്റെ നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ചന്ദ്രശേഖരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപിയുടെ പുതിയ തേരിലുള്ള ഓഫീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. വരാന്തയില്‍ കിടന്നുറുങ്ങുകയായിരുന്ന ആളിന് സാരമായി പൊള്ളലേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com