തന്ത്രിക്കെതിരെ മന്ത്രി: മാറ്റുകതന്നെ വേണമെന്ന് വിഎസ് സുനില്‍കുമാര്‍; സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ ശബരിമല തന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍ രംഗത്ത്.
തന്ത്രിക്കെതിരെ മന്ത്രി: മാറ്റുകതന്നെ വേണമെന്ന് വിഎസ് സുനില്‍കുമാര്‍; സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

തൃശൂര്‍: യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തിയ ശബരിമല തന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വിഎസ് സുനില്‍കുമാര്‍ രംഗത്ത്. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ മന്ത്രിസഭയ്ക്ക് ഒറ്റ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടു. തന്ത്രിയായാലും മന്ത്രിയായാലും സുപ്രീംകോടതിക്കും ഭരണഘടനക്കും മുകളിലല്ല എന്നത് ഇന്ത്യന്‍ ഭരണഘടന നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് വസ്ഥുതയാണ്. അതിന്റെ അടിസ്ഥാനത്തില്‍ തന്ത്രി അവിടെ തുടരുന്നത് ശരിരായ കാര്യമല്ല-അദ്ദേഹം പറഞ്ഞു. 

ഹൈന്ദവ ക്ഷേത്രങ്ങളില്‍ ആചാര അനുഷ്ഠാനങ്ങളെ സംബന്ധിച്ച് അവസാന വാക്കു പറയാന്‍ ബ്രാഹ്മണ പൗരോഹിത്യത്തിന് മാത്രമാണ് അധികാരം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യ വ്യവസ്ഥയില്‍ അമ്പലങ്ങളുടെ ഭരണത്തില്‍ ഭരണാധികാരികള്‍ക്ക് പങ്കുണ്ട്. അത് ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത് ദേവസ്വം ബോര്‍ഡിനാണ്. ദേവസ്വം ബോര്‍ഡ് കര്‍ശന നടപടി സ്വീകരിക്കണം. ദേവസ്വം ബോര്‍ഡ് തന്ത്രിയെ മാറ്റുകതന്നെ ചെയ്യണം-അദ്ദേഹം ആവശ്യപ്പെട്ടു. 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച് ശുദ്ധികലശം നടത്തി പരിഹാര ക്രിയ നടത്തിയ തന്ത്രി കണ്ഠരര് രാജീവരരുടെ നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. വിധി അനുസരിക്കാന്‍ തന്ത്രിക്ക് ബുദ്ധിമുട്ടെങ്കില്‍ ഒഴിഞ്ഞുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com