പെട്രോൾ, ഡീസൽ വില വീണ്ടും കുറഞ്ഞു 

പെട്രോളിന് ലിറ്ററിന് 20 പൈ​സ​യും ഡീസലിന് ലിറ്ററിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്
പെട്രോൾ, ഡീസൽ വില വീണ്ടും കുറഞ്ഞു 

കൊ​ച്ചി: ഇന്ധന വിലയിൽ വീണ്ടും കുറവ്. പെട്രോളിന് ലിറ്ററിന് 20 പൈ​സ​യും ഡീസലിന് ലിറ്ററിന് 22 പൈസയുമാണ് ഇന്ന് കുറഞ്ഞത്. കൊ​ച്ചി​യി​ൽ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 70 രൂ​പ 37 പൈ​സ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഡി​സ​ലിന് 65 രൂ​പ 92 പൈ​സ​യുമാണ് വില. തി​രു​വ​ന​ന്ത​പു​ര​ത്ത് പെട്രോൾ വില 71.62 രൂ​പ​യും ഡീ​സ​ലി​ന് 67.19 രൂ​പ​യു​മാ​ണ്. കോഴിക്കോട് പെട്രോളിന്  70രൂ​പ 68 പൈ​സയും ഡീസലിന് 66 രൂ​പ 22 പൈ​സയുമാണ്. 

അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല താ​ഴ്​​ന്ന​താ​ണ്​ വിപണിയിൽ പ്രതിഫലിക്കുന്നത്. പുതുവർഷ ദിനത്തിലും പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വില താഴ്ന്നിരിക്കുന്നത്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 19 പൈ​സ​യും, ഡീ​സ​ൽ ലി​റ്റ​റി​ന് 21 പൈ​സ​യുമാണ് ഒന്നാം തിയതി കുറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com