മുഖ്യമന്ത്രിയെ താഴെ ഇറക്കുംവരെ സമരം ; സാഹചര്യങ്ങള്‍ അനുകൂലമെന്ന് ബിജെപി വിലയിരുത്തല്‍

ശബരിമല കര്‍മ്മസമിതിയുടെ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനും ബിജെപി-ആര്‍എസ്എസ് നേതൃയോഗം തീരുമാനിച്ചു
മുഖ്യമന്ത്രിയെ താഴെ ഇറക്കുംവരെ സമരം ; സാഹചര്യങ്ങള്‍ അനുകൂലമെന്ന് ബിജെപി വിലയിരുത്തല്‍


തിരുവനന്തപുരം :  ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായ സമരം നടത്തുമെന്ന് ബിജെപി-ആര്‍എസ്എസ് തീരുമാനം. മുഖ്യമന്ത്രി താഴെയിറങ്ങും വരെ സമരം തുടരും. വിഷയത്തില്‍ ശബരിമല കര്‍മ്മസമിതിയുടെ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനും ബിജെപി-ആര്‍എസ്എസ് നേതൃയോഗം തീരുമാനിച്ചു. 

സംസ്ഥാന സര്‍ക്കാരിനെതിരെ കൂടുതല്‍ രാഷ്ട്രീയ സമരങ്ങള്‍ ആസൂത്രണം ചെയ്യും.  നിലവിലെ സാഹചര്യങ്ങള്‍ ബിജെപിക്ക് അനുകൂലമെന്നും നേതൃയോഗം വിലയിരുത്തി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊതുസമ്മതര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസിന്റെ മേല്‍നോട്ടത്തിലായിരിക്കും. 

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പരിപൂര്‍ണ വിജയമായിരുന്നെന്നും നേതൃയോഗം വിലയിരുത്തി. ശബരിമല വിഷയത്തില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com