ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കും; സൂചന നല്‍കി കുഞ്ഞാലിക്കുട്ടി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന സൂചന നല്‍കി ദേശീയ ജനറല്‍ സെക്രട്ടറി പ്.കെ കുഞ്ഞാലിക്കുട്ടി. 
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കും; സൂചന നല്‍കി കുഞ്ഞാലിക്കുട്ടി

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗ് കൂടുതല്‍ സീറ്റ് ചോദിക്കുമെന്ന സൂചന നല്‍കി ദേശീയ ജനറല്‍ സെക്രട്ടറി പ്.കെ കുഞ്ഞാലിക്കുട്ടി.  കാസര്‍കോട്ടും വടകരയിലും ലീഗ് മല്‍സരിച്ച ചരിത്രമുണ്ട്. ജയസാധ്യത അടക്കം പരിഗണിച്ചാണ് ഓരോ തെരഞ്ഞെടുപ്പിലും ലീഗ് നിലപാട് സ്വീകരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കുമോയെന്നത് തല്‍ക്കാലം സസ്‌പെന്‍സായിരിക്കട്ടെയെന്നും കുഞ്ഞാലിക്കുട്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 

അതേസമയം, ലോക്‌സഭയില്‍ മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതില്‍ കുഞ്ഞാലിക്കുട്ടി ഖേദം പ്രകടിപ്പിച്ചു. വിവാദത്തെതുടര്‍ന്ന് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും ബുദ്ധിമുട്ടുണ്ടായതില്‍ തനിക്ക് വിഷമമുണ്ടെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com