വൃന്ദാ കാരാട്ടിന്റെ പ്രസംഗം കേട്ട് സന്തോഷിച്ച് ചിരിക്കാന്‍ വാസുകിക്ക് ആരാണ് അധികാരം കൊടുത്തത്: കെ മുരളീധരന്‍ 

വനിതാ മതിലില്‍ പങ്കെടുത്തതിന് തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍
വൃന്ദാ കാരാട്ടിന്റെ പ്രസംഗം കേട്ട് സന്തോഷിച്ച് ചിരിക്കാന്‍ വാസുകിക്ക് ആരാണ് അധികാരം കൊടുത്തത്: കെ മുരളീധരന്‍ 

തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുത്തതിന് തിരുവനന്തപുരം കളക്ടര്‍ കെ വാസുകിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ മുരളീധരന്‍ രംഗത്ത്. രാഷ്ടീയ പരിപാടിയില്‍ ഐഎഎസ്സുകാര്‍ക്ക് എന്താണ് കാര്യം. സിപിഎം നേതാവ് വൃന്ദാ കാരാട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രസംഗിക്കുമ്പോള്‍ അതുകേട്ട് സന്തോഷിച്ച് ചിരിക്കാന്‍ വാസുകിക്ക് ആരാണ് അധികാരം നല്‍കിയതെന്നും മുരളീധരന്‍ ചോദിച്ചു. 

ജില്ലാ വികസനസമിതി യോഗങ്ങളില്‍ കളക്ടര്‍ പങ്കെടുക്കാറില്ലെന്നും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിയുന്ന കളക്ടര്‍ക്ക് മതിലില്‍ കൈകോര്‍ക്കാന്‍ സമയമുണ്ടെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

മതിലില്‍ പങ്കെടുത്ത നാല് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുനേരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. വാസുകിക്ക് പുറമേ ടി.വി അനുപമ ഐഎഎസ്, ഉഷ ടൈറ്റസ് ഐഎഎസ് എന്നിവരും വനിതാ മതിലില്‍ പങ്കെടുത്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com