ശബരിമലയിലേത് ലിംഗസമത്വ വിഷയം; ലോക്‌സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാരോട് സോണിയ ഗാന്ധി

ലിംഗ സമത്വത്തിന്റെ വിഷയമായതിനാല്‍ കറുത്ത ബാഡ്ജും ധരിച്ച് എംപിമാര്‍ എത്തുന്നത് ശരിയല്ല. ഈ വിഷയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തില്ലെന്നും അവര്‍ പറഞ്ഞു
ശബരിമലയിലേത് ലിംഗസമത്വ വിഷയം; ലോക്‌സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാരോട് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ലോക്‌സഭയില്‍ പ്രതിഷേധിക്കരുതെന്ന് കോണ്‍ഗ്രസ് എംപിമാരോട് സോണിയ ഗാന്ധി. ലിംഗ സമത്വത്തിന്റെ വിഷയമായതിനാല്‍ കറുത്ത ബാഡ്ജും ധരിച്ച് എംപിമാര്‍ എത്തുന്നത് ശരിയല്ല. ഈ വിഷയത്തെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തില്ലെന്നും അവര്‍ പറഞ്ഞു. 

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ലോക്‌സഭയില്‍ കറുത്ത ബാഡ്ജ് ധരിച്ച് എത്തി പ്രതിഷേധിക്കാനായിരുന്നു കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മറ്റ് കോണ്‍ഗ്രസ് എംപിമാരോട് ആവശ്യപ്പെട്ടത്. ഇതിനായി
ബുധനാഴ്ച സഭയില്‍ കറുത്ത ബാന്‍ഡുകള്‍ വിതരണം ചെയ്യുന്നത് സോണിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിലക്കുമായി അവര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് തുല്യതയ്ക്കും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണെന്നും എംപിക്ക് താക്കീത് നല്‍കി സോണിയ പറഞ്ഞു.

പ്രാദശിക രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രതിഷേധിക്കാമെന്നും ദേശീയ തലത്തില്‍ ഉയര്‍ത്തി കോണ്‍ഗ്രസിന്റെ നിലപാടുകളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് എംപിമാരാണ് കേരളത്തില്‍ നിന്നും കോണ്‍ഗ്രസിനുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com