സംഗക്കാരയെ 'സംഘക്കാരനാക്കി'; ശ്രീലങ്കയില്‍ ഹര്‍ത്താല്‍ നടത്താന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് താരത്തിന്റെ പേജില്‍ മലയാളികളുടെ ട്രോള്‍ വിളയാട്ടം

കഴിഞ്ഞ ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ ബിജെപിയെ പരിഹസിച്ചുകൊണ്ടാണ് കമന്റുകള്‍ വരുന്നത്. 
സംഗക്കാരയെ 'സംഘക്കാരനാക്കി'; ശ്രീലങ്കയില്‍ ഹര്‍ത്താല്‍ നടത്താന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് താരത്തിന്റെ പേജില്‍ മലയാളികളുടെ ട്രോള്‍ വിളയാട്ടം


ബരിമലയില്‍ ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ കേരളത്തില്‍ ഇന്നലെ നടന്ന ഹര്‍ത്താലിനെ പോലെ ശ്രീലങ്കയിലും ഹര്‍ത്താല്‍ നടത്തണം എന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ ട്രോള്‍ പൊങ്കാല. കഴിഞ്ഞ ദിവസം കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയ ബിജെപിയെ പരിഹസിച്ചുകൊണ്ടാണ് കമന്റുകള്‍ വരുന്നത്. 

കുമാര്‍ സംഗക്കാരയെ 'സംഘക്കാര'നാക്കിയാണ് ട്രോളുകള്‍ പ്രവഹിക്കുന്നത്. ഇവിടുത്തെ സംഘപ്രവര്‍ത്തകരെല്ലാം ജയിലിലാണെന്നും അതുകൊണ്ട് അങ്ങോട്ട് വരാന്‍ സാധിക്കില്ലെന്നും ഹര്‍ത്താല്‍ ഗംഭീരമാക്കണമെന്നും കമന്റുകള്‍ വരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com