പാബുക് ചുഴലിക്കാറ്റ്: മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത, ജാഗ്രത
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2019 05:16 AM |
Last Updated: 05th January 2019 05:16 AM | A+A A- |

തിരുവനന്തപുരം: തെക്കന്‍ ചൈനാ കടലില്‍ രൂപം കൊണ്ട പാബുക് ചുഴലിക്കാറ്റ് ഇന്ന് രാവിലെ അന്തമാന്‍ തീരത്തെത്തും. അന്തമാന്‍ ദ്വീപസമൂഹം കടന്ന് അത് മ്യാന്‍മറിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇവിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്ററും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്ററും ആകുവാന്‍ സാധ്യതയുണ്ട്. നാളെ മുതല്‍ ഏഴാം തീയതിവരെ ഈ മേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് കേരളതീരത്തെ ബാധിക്കില്ല. എന്നാല്‍ കടല്‍ പ്രക്ഷുബ്ധമാവുമെന്നതിനാല്‍ അന്തമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ , മധ്യകിഴക്കന്‍ ഭാഗങ്ങളിലും വരുംദിവസങ്ങളില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.