പാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ കരുനാഗപ്പള്ളി, പെരിനാട് യാര്‍ഡുകളില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343) ഇന്നു മുതല്‍ 11 വരെ വൈകും.
ഈ ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നു രാത്രി 10നു പുറപ്പെടേണ്ട ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകി 12 നേ പുറപ്പെടൂ. കൊല്ലത്തു രണ്ടു മണിക്കൂര്‍ നിയന്ത്രണമുണ്ടാവും. എട്ടിന് ഒരു മണിക്കൂര്‍ 40 മിനിറ്റും 10നു രണ്ടു മണിക്കൂറും നിയന്ത്രിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ