ഓര്‍ഡിനന്‍സില്‍ ഒഴിഞ്ഞുമാറി ബിജെപി; അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബിജെപി കേന്ദ്രനേതൃത്വം
ഓര്‍ഡിനന്‍സില്‍ ഒഴിഞ്ഞുമാറി ബിജെപി; അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ബിജെപി കേന്ദ്രനേതൃത്വം. ഭരണഘടനയ്ക്ക് ഉള്ളില്‍ നിന്നുകൊണ്ടുള്ള പ്രത്യാഘാതം സര്‍ക്കാരും സിപിഎം നേരിടേണ്ടിവരുമെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു പറഞ്ഞു. 

സംഘര്‍ഷങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാരാണ്. ശബരിമല വിഷയത്തില്‍ നിന്ന് മുഖംതിരിക്കാനാണ് ഇപ്പോഴത്തെ അക്രമങ്ങള്‍. പ്രത്യാഘാതം ഏത് തരത്തിലുള്ളതാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും- അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോയെന്ന ചോദ്യത്തില്‍ നിന്ന് നരസിംഹ റാവു ഒഴിഞ്ഞുമാറി. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പ്രതികരിക്കുന്നില്ലെന്നായിരുന്നു നിലപാട്. 

അതേസമയം സമസ്ഥാനത്ത് നടക്കുന്ന അക്രമം  സംഭവങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി.  സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അതിജാഗ്രതയോടെ വീക്ഷിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com