കള്ളക്കടത്തിന് പുതുവഴികൾ ; ഈന്തപ്പഴത്തിനുള്ളിൽ കടത്തിയ സ്വർണ്ണം പിടികൂടി

ഈന്തപ്പഴ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ ഇന്റലിജൻസ‌് വിഭാഗം പിടികൂടി
കള്ളക്കടത്തിന് പുതുവഴികൾ ; ഈന്തപ്പഴത്തിനുള്ളിൽ കടത്തിയ സ്വർണ്ണം പിടികൂടി

തിരുവനന്തപുരം  : സ്വർണക്കടത്തിന് പുതുവഴികൾ തേടുകയാണ് കള്ളക്കടത്ത് മാഫിയ.  തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഈന്തപ്പഴ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.1  കിലോഗ്രാം സ്വർണം എയർ ഇന്റലിജൻസ‌് വിഭാഗം പിടികൂടി.

ദുബായിൽനിന്നുള്ള എയർഇന്ത്യ എക‌്സ‌്പ്രസ‌് ഐഎക‌്സ‌് 540ലെത്തിയ കാസർഗോഡ‌് സ്വദേശി ബഷീർ അഹമ്മദി (54)ൽ നിന്നാണ‌് വ്യാഴാഴ‌്ച പുലർച്ചെ സ്വർണം പിടിച്ചത‌്. 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

വലിയ ഈന്തപ്പഴ പാക്കറ്റിനുള്ളിൽ മറ്റൊരു ഈന്തപ്പഴ പാക്കറ്റിനൊപ്പമായിരുന്നു ചങ്ങല രൂപത്തിലുള്ള മാലകളാക്കി സ്വർണം സൂക്ഷിച്ചിരുന്നത‌്. ഈന്തപ്പഴത്തിന്റെ നിറം മൂലം മറ്റു വസ‌്തുക്കൾ സാധാരണ സ്കാനർ പരിശോധനയിൽ ശ്രദ്ധയിൽപ്പെടാറില്ല. ഇത‌് മുതലാക്കിയാണ‌് സ്വർണം കടത്താൻ ശ്രമം നടന്നത‌്. സംശയം തോന്നിയതിനെ തുടർന്നുള്ള പരിശോധനയിലാണ‌് സ്വർണം കണ്ടെത്തിയത‌്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com