തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു
തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി. രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അനന്തകൃഷ്ണന്‍, ഷാജി എന്നിവരാണ് അറസ്റ്റിലായത്. 

പ്രതിഷേധം മറികടക്കാന്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് മുഖ്യമന്ത്രിക്ക് പൊലീസ് വഴിയൊരുക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്നും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com