മുഖ്യമന്ത്രിയുടെ തീവ്രവാദബന്ധം എൻഐഎ അന്വേഷിക്കണം; ജില്ലാതലത്തിൽ അയ്യപ്പരഥയാത്രയുമായി ശബരിമല കർമ്മസമിതി

തീവ്രവാദപ്രസ്ഥാനങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി മാപ്പ് പറഞ്ഞു രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരും 
മുഖ്യമന്ത്രിയുടെ തീവ്രവാദബന്ധം എൻഐഎ അന്വേഷിക്കണം; ജില്ലാതലത്തിൽ അയ്യപ്പരഥയാത്രയുമായി ശബരിമല കർമ്മസമിതി

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ ആ​ചാ​ര​ലം​ഘ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മാ​വോ​വാ​ദി​ക​ളും തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ബ​ന്ധം എ​ൻ.​ഐ.​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി. ക​ർ​മ​സ​മി​തി ആ​ഹ്വാ​ന​പ്ര​കാ​രം ന​ട​ന്ന ഹ​ർ​ത്താ​ലി​ൽ അ​ക്ര​മം ന​ട​ത്തി​യ​ത് പ്രതിഷേധക്കാർക്കിടയിലേക്ക്  നു​ഴ​ഞ്ഞു​ക​യ​റി​യ സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും മു​സ്​​ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ക​രു​മാ​ണെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.​ജെ.​ആ​ർ. കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. തീ​വ്ര​വാ​ദ​പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി മാ​പ്പു​പ​റ​ഞ്ഞ് രാ​ജി​വെ​ക്കു​ന്ന​തു​വ​രെ പ്ര​ക്ഷോ​ഭം തു​ട​രുമെന്നും അദ്ദേഹം പറഞ്ഞു 

അ​തി​വി​പ്ല​വ പ്ര​സ്ഥാ​ന​ങ്ങ​ളി​ലെ ര​ണ്ട്​ യു​വ​തി​ക​ൾ​ക്ക് ആ​ചാ​ര​ലം​ഘ​ന​ത്തി​ന് സ​ഹാ​യം ചെ​യ്‌​തു​കൊ​ടു​ത്ത പൊ​ലീ​സ് ശ​ബ​രി​മ​ല​യി​ൽ​നി​ന്ന് പിൻവാങ്ങണം. പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 11, 12, 13 തീ​യ​തി​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളെ ഒ​ഴി​വാ​ക്കി ജി​ല്ല ത​ല​ത്തി​ൽ അ​യ്യ​പ്പ​ര​ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കും. 18ന് ​അ​യ്യ​പ്പ​ഭ​ക്ത​സ​മൂ​ഹം സെ​ക്രട്ടേറി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച്​ ന​ട​ത്തും. ഇ​തി​ന്റെ ഭാ​ഗമായാണ് നാ​ല്​ ജി​ല്ല​ക​ളെ ര​ഥ​യാ​ത്ര​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്. മ​ക​ര​വി​ള​ക്ക് ദി​ന​മാ​യ 14ന് ​ക്ഷേ​ത്ര​ങ്ങ​ൾ, അ​യ്യ​പ്പ​ഭ​ക്ത​രു​ടെ ഭ​വ​ന​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് അ​യ്യ​പ്പ​ജ്യോ​തി തെ​ളി​ക്കും. ക്ഷേ​ത്ര​ങ്ങ​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​ൻ ക​ഴി​വി​ല്ലാ​ത്ത ദേ​വ​സ്വം​ബോ​ർ​ഡ് രാ​ജി​വെ​ച്ച് ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​ണി​ക്ക​വ​ഞ്ചി ഉ​പ​രോ​ധ​വും ദേ​വ​സ്വം​ബോ​ർ​ഡ് ഓ​ഫി​സ് ഉ​പ​രോ​ധ​വും സം​ഘ​ടി​പ്പി​ക്കും.

ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി അം​ഗ​ങ്ങ​ളാ​യ 120 സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ൾ സെ​ക്ര​േ​ട്ട​റി​യ​റ്റ് മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ൽ​കും. 19ന് ​ക​ർ​മ​സ​മി​തി കേ​ന്ദ്ര ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന ശു​ദ്ധി​ക​ല​ശം ആ​ചാ​ര​മാ​ണ്. ത​ന്ത്രി​യു​ടെ സു​ര​ക്ഷി​ത​ത്വം പൂ​ർ​ണ​മാ​യും ക​ർ​മ​സ​മി​തി ഏ​റ്റെ​ടു​ക്കും. ക്ഷേ​ത്ര​വി​ശ്വാ​സ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വാ ​തു​റ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഹ​ർ​ത്താ​ലി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ മാ​പ്പ് ചോ​ദി​ക്കു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com