റോബോട്ടു പോലും ചോദിച്ചു തരൂരിനോട്, എന്തിനാണ് ഇത്രവലിയ വാക്കുകള്‍; മറുപടി

വലിയ വാക്കുകളെ എന്തിനാണ് ഭയക്കുന്നതെന്ന് ശശി തരൂര്‍ 
റോബോട്ടു പോലും ചോദിച്ചു തരൂരിനോട്, എന്തിനാണ് ഇത്രവലിയ വാക്കുകള്‍; മറുപടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ ചില്ലറയല്ല ബുദ്ധിമുട്ടിപ്പിക്കാറ്. പലരും വായിക്കാന്‍ പോലും കുഴങ്ങാറുണ്ട്.  സമൂഹമാധ്യമങ്ങളില്‍ ചെറിയ വാക്കുകള്‍ ഉപയോഗിച്ചുകൂടെ എന്ന ചോദ്യവുമായി ഒരു റോബോട്ട് രംഗത്തെത്തി. എന്നാല്‍ ഈ ചോദ്യത്തെ മറുചോദ്യം കൊണ്ടാണ് തരൂര്‍ നേരിട്ടത്. വലിയ വാക്കുകളെ എന്തിനാണ് ഭയക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. റോബോട്ടിനൊപ്പം നില്‍ക്കുന്ന ചിത്രവും തരൂര്‍ പങ്കുവച്ചു.ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഫ്യൂച്ചറിസ്റ്റിക് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചും , ഓള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറിലാണ് ശശി തരൂരിനെ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി റോബോട്ട് എത്തിയത

പിന്നാലെ അടുത്ത ചോദ്യവും എത്തി.2019ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകുമോ? തരൂരിന്റെ മറുപടി ഇങ്ങനെ. കോണ്‍ഗ്രസിനെ നയിക്കുന്ന നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയേക്കാമെന്നായിരുന്നും മറുപടി. റോബോട്ടിനൊപ്പം നില്‍ക്കുന്ന ചിത്രവും തരൂര്‍ പങ്കുവെച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com