സാഹസിക ബൈക്ക് യാത്രയ്ക്കിടെ തെറിച്ചു വീണു; മൂന്നാര്‍ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th January 2019 10:01 AM |
Last Updated: 06th January 2019 10:01 AM | A+A A- |
അടിമാലി: സാഹസിക റൈഡിങ് നടത്തുന്നതിനിടെ ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവതി മരിച്ചു. തൃപ്പൂണിത്തറ സ്വദേശി ചിപ്പി രാജേന്ദ്രനാണ് (23) ഗുരുതരമായി തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്.
സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാര്‍ കാണാനെത്തിയ ചിപ്പി കൂമ്പന്‍ പാറയില്‍ വച്ചാണ് സാഹസിക ബൈക്ക് സഞ്ചാരത്തിനൊരുങ്ങിയത്. ഇവിടെയുള്ള 'ഹില്‍ടോപ്പ് അഡ്വഞ്ചര്‍' എന്ന ബൈക്ക് റൈഡിങ് സ്ഥാപനത്തില്‍ നിന്നുമാണ് ബൈക്ക് എടുത്തത്. സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തയുടന്‍ ബൈക്കില്‍ നിന്ന് യുവതി തെറിച്ച് വീഴുകയായിരുന്നു.
തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സയ്ക്കായി ആലുവയിലേക്ക് കൊണ്ടു പോകുന്ന വഴി മരണം സംഭവിക്കുകയായിരുന്നു.