കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചവരില്‍ നിന്നും നഷ്ടം ഈടാക്കും; എ കെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിച്ചവരില്‍ നിന്നും നഷ്ടം ഈടാക്കും; എ കെ ശശീന്ദ്രന്‍

കല്ലേറ് നടത്തിയവരില്‍ നിന്ന് നഷ്ടമായ തുക ഈടാക്കുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കുമെന്നും മന്ത്രി


 തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങള്‍ക്കിടെ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവര്‍ക്ക് നേരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. കല്ലേറ് നടത്തിയവരില്‍ നിന്ന് നഷ്ടമായ തുക ഈടാക്കുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. 

ജീവനക്കാര്‍ക്ക് ശമ്പളം വരെ നല്‍കാന്‍ ക്ലേശിക്കുമ്പോഴാണ് കെഎസ്ആര്‍ടിസിക്ക് നേരെ ആക്രമണം ഉണ്ടായതെന്നും അടിയന്തരമായി നഷ്ടപരിഹാരത്തുക ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

യുവതീപ്രവേശനത്തോട് അനുബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളിലും ഹര്‍ത്താലിലും നൂറോളം കെഎസ്ആര്‍ടിസി ബസുകളാണ് തകര്‍ക്കപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തിലൂടെ കെഎസ്ആര്‍ടിസി വിലാപയാത്ര നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com