ദേശീയ തലത്തിൽ പ്രളയ സെസില്ല; കേരളത്തിൽ മാത്രം രണ്ട് വർഷത്തേക്ക് ഒരു ശതമാനം ഏർപ്പെടുത്താം

പ്രളയ സെസ് ദേശീയ തലത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് ജിഎസ്ടി ഉപസമിതി
ദേശീയ തലത്തിൽ പ്രളയ സെസില്ല; കേരളത്തിൽ മാത്രം രണ്ട് വർഷത്തേക്ക് ഒരു ശതമാനം ഏർപ്പെടുത്താം

ന്യൂഡൽഹി: പ്രളയ സെസ് ദേശീയ തലത്തിൽ നടപ്പാക്കാൻ സാധിക്കില്ലെന്ന് ജിഎസ്ടി ഉപസമിതി. പ്രളയക്കെടുതി നേരിടാൻ കേരളത്തിൽ മാത്രം രണ്ട് വർഷത്തേക്ക് ഒരു ശതമാനം സെസ് ഏർപ്പെടുത്താൻ ധാരണയായിട്ടുണ്ട്. ഡൽഹിയിൽ ചേർന്ന ജിഎസ്ടി ഉപസമിതി യോ​ഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

ഒരു ശതമാനം സെസ് ഏർപ്പെടുത്താൻ അനുമതി നൽകണമെന്ന് യോ​ഗത്തിൽ ധനമന്ത്രി തോമസ് ഐസക് ആവശ്യമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ തത്വത്തിൽ ഉപസമിതി ധാരണയിലെത്തുകയായിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ജിഎസ്ടി കൗൺസിൽ യോ​ഗമാണ്. കേരളത്തിന്റെ ആവശ്യം കൗൺസിൽ യോ​ഗത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി തന്നെ മുന്നോട്ടു വയ്ക്കാനും ഉപസമിതി യോ​ഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. 

ജിഎസ്ടി കൗൺസിലിന്റെ അം​ഗീകാരം ലഭിച്ചാൽ ഏതൊക്കെ ഉത്പന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തുമെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com