'പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം'; ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി പറഞ്ഞത്

കേരളത്തിലെ  സാമൂഹികാവസ്ഥ മോശമായെന്ന് പറഞ്ഞ് കൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ബാലചന്ദ്രന്‍ചുള്ളിക്കാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു
'പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം'; ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് മമ്മൂട്ടി പറഞ്ഞത്

ടന്‍ മമ്മൂട്ടിയും കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മില്‍ വര്‍ഷങ്ങളുടെ ബന്ധമുണ്ട്. മഹാരാജാസില്‍ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും സൗഹൃദം. ഇന്നും ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിങ്ങിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയും ബാലചന്ദ്രന്‍ ചുള്ളിക്കാടും നടത്തിയ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഇന്നത്തെ കേരളത്തെ വരച്ചു കാട്ടുന്നതാണ് ഇരുവരുടേയും സംഭാഷണം. കേരളത്തിലെ  സാമൂഹികാവസ്ഥ മോശമായെന്ന് പറഞ്ഞ് കൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ബാലചന്ദ്രന്‍ചുള്ളിക്കാട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദവും ഇന്നു വന്നാല്‍ മതസൗഹാര്‍ദ്ദവുമായി എന്നാണ് മമ്മൂട്ടി പറഞ്ഞത്. 

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കുറിപ്പ്

വൈപ്പിന്‍ ദ്വീപിലെ എടവനക്കാട്ട് കായല്‍ക്കരയിലായിരുന്നു ഇന്നലെ എനിക്ക് ജോലി. മമ്മുട്ടിയാണ് നായകന്‍. ഉച്ചയ്ക്ക് ഷൂട്ടിംഗിന്റെ ഇടവേളയില്‍ മറ്റുള്ളവരുമായി തമാശ പറഞ്ഞ് ഇരുന്ന അദ്ദേഹം ഇടയ്ക്ക് നിശ്ശബ്ദനായി. ചിന്താമഗ്‌നനായി. എന്നെ അരികിലേക്ക് വിളിച്ചു. ശബ്ദം അമര്‍ത്തി എന്നോടു ചോദിച്ചു:

'സോഷ്യല്‍ കണ്ടീഷന്‍ വളരെ മോശമാണ്. അല്ലേടാ?'

'അതെ.'

ഞാന്‍ ഭാരപ്പെട്ട് പറഞ്ഞു.

ഞങ്ങളപ്പോള്‍ മഹാരാജാസിലെ പൂര്‍വവിദ്യാര്‍ത്ഥികളായി.

കനത്ത ഒരു മൂളലോടെ മമ്മുക്ക കായല്‍പ്പരപ്പിലേക്കുനോക്കി. ഒറ്റ മേഘവും ഇല്ലാത്ത നീലാകാശത്തിനുകീഴില്‍ കത്തിക്കാളുന്ന ഉച്ചവെയിലില്‍ വിഷനീലമായി വെട്ടിത്തിളങ്ങുന്ന കായല്‍പ്പരപ്പ്.

എന്നെ നോക്കി വിഷാദംനിറഞ്ഞ ഒരു ചിരിയോടെ മമ്മുക്ക ചോദിച്ചു:

' പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം. ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം. അല്ലേടാ?'

 ബാലചന്ദ്രന്‍ ചുള്ളിക്കാട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com