ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് അക്രമിച്ച കേസ് : ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അറസ്റ്റിലായ കാവില്‍പ്പാട് സ്വദേശി സുധീഷ് സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ ഡ്രൈവറാണ്
ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് അക്രമിച്ച കേസ് : ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് അക്രമിച്ച കേസില്‍ ഏഴ് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കാവില്‍പ്പാട് സ്വദേശി സുധീഷ്, കൊടുമ്പ് സ്വദേശി ഷിജു, വിഷ്ണു, ഹക്കിം തിരുനെല്ലായി, പരമേശ്വരന്‍ തിരുനെല്ലായി, ഹക്കിം നൂറണി, റിയാസ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം വൈകീട്ടാണ് ബിജെപി പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിന് നേരെ സിപിഎം ആക്രമണം ഉണ്ടായത്.
 
അറസ്റ്റിലായ കാവില്‍പ്പാട് സ്വദേശി സുധീഷ് സിപിഎം സംസ്ഥാനസമിതി അംഗം എന്‍ എന്‍ കൃഷ്ണദാസിന്റെ ഡ്രൈവറാണ്. പാലക്കാട് നോര്‍ത്ത് പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും ആയുധധാരികളായ ഇരുനൂറ്റി അന്‍പതിലേറെ പേരടങ്ങുന്ന സംഘം മാര്‍ച്ച് നടത്തുകയും ഓഫീസ് ആക്രമിക്കുകയുമായിരുന്നുവെന്നാണ് ബിജെപി ആരോപിച്ചത്. 

ഹര്‍ത്താല്‍ പൊളിക്കണമെന്ന് പാലക്കാട് എസ്പിയുടെ വയര്‍ലെസ്സ് സന്ദേശം പുറത്തായ സാഹചര്യത്തില്‍ ബിജെപി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com