വിശ്രമമില്ലാതെ എഴുന്നള്ളത്തിന് എത്തിച്ചു; പാലക്കാട് രണ്ട് ആനകള്‍ വിരണ്ടോടി; നിരവധി പേര്‍ക്ക് പരുക്ക്

വിശ്രമമില്ലാതെ എഴുന്നള്ളത്തിന് എത്തിച്ചു - പാലക്കാട് രണ്ട് ആനകള്‍ വിരണ്ടോടി - നിരവധി പേര്‍ക്ക് പരുക്ക്
വിശ്രമമില്ലാതെ എഴുന്നള്ളത്തിന് എത്തിച്ചു; പാലക്കാട് രണ്ട് ആനകള്‍ വിരണ്ടോടി; നിരവധി പേര്‍ക്ക് പരുക്ക്

പാലക്കാട്: പാലക്കാട് നെണ്ടന്‍കീഴായ കവറ ആറാട്ട് ഉത്സവത്തിനിടെ രണ്ട് ആനകള്‍ വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. രാത്രി ഏഴരയോടെയാണ് സംഭവം. ആനയെ പാപ്പാന്‍മാര്‍ തളച്ചു. ഏഴുന്നള്ളത്തിനായി എത്തിച്ച അഞ്ച് ആനകളില്‍ രണ്ട് ആനകളാണ് ഇടഞ്ഞത്.

എഴുന്നള്ളത്ത് ആനമാറി മുക്കില്‍ എത്തിയപ്പോഴാണ് ഇടഞ്ഞത്. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ദേവിക (21) ഗ്രീഷ്മ (19) ആനപ്പുറത്തുണ്ടായിരുന്ന നിതിന്‍ (18) സുദര്‍ശന്‍, സുധീഷ്, സുമേഷ് തുടങ്ങി നിരവധി പേര്‍്ക്ക് പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ചയായി വിശ്രമമില്ലാതെ എഴുന്നള്ളത്തിന് എത്തിച്ച നന്തിലത്ത് ഗോപാലകൃഷ്ണന്‍, നായരമ്പലം രാജശേഖരന്‍ എന്നീ അനകളാണ് ഇടഞ്ഞത്. ആവശ്യമായ ഭക്ഷണമോ, വെള്ളമോ ഉടമകള്‍ നല്‍കിയില്ലെന്നാണ് ആരോപണം. നിയമപ്രകാരമല്ലാതെ എഴുന്നള്ളത്തിന് എത്തിച്ചതിനെ തുടര്‍ന്ന് ആനയുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആനകള്‍ക്ക് എഴുന്നള്ളത്തിനെത്തിക്കുന്നതില്‍ വിലക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com