48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; സംസ്ഥാനത്ത് ഹര്‍ത്താലായി മാറരുതെന്ന് പ്രതിപക്ഷം

അവശ്യ സര്‍വീസുകളേയും ടൂറിസം മേഖലയേയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; സംസ്ഥാനത്ത് ഹര്‍ത്താലായി മാറരുതെന്ന് പ്രതിപക്ഷം

കൊച്ചി; കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരേ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കും. ബിഎംഎസ് ഒഴികെയുള്ള പ്രമുഖ തൊഴിലാളി യൂണിയനുകള്‍ എല്ലാം പണിമുടക്കില്‍ പങ്കെടുക്കും. സ്വകാര്യ മേഖലയും പണിമുടക്കില്‍ പങ്കാളികളാകുന്നുണ്ട്. അവശ്യ സര്‍വീസുകളേയും ടൂറിസം മേഖലയേയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലായി മാറരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലെറിയില്ലെന്നും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.പണിമുടക്ക് ഹര്‍ത്താലോ ബന്ദോ അല്ല. സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല. പത്രം, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം ഒരുവിധത്തിലും തടസ്സപ്പെടുത്തില്ല. തീവണ്ടി തടയില്ല. അതേസമയം റെയില്‍വെ സ്‌റ്റേഷനുകളില്‍ പിക്കറ്റ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് പ്രയാസമാകുന്ന ഒന്നും ഉണ്ടാകില്ല. അവരെ തടയുകയില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കടകള്‍ തുറക്കുമെന്ന് കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. ഹോട്ടലുകളും ആശുപത്രികളും പ്രവര്‍ത്തിക്കാനാണ് സംസ്ഥാനതല തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com