അഗസ്ത്യാര്‍കൂടം സ്ത്രീപ്രവേശനവും വിവാദത്തിലേക്ക്; ആചാരലംഘനത്തിനെതിരേ പ്രതിഷേധിക്കുമെന്ന് ആദിവാസി മഹാസഭ

സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് പോകാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കുന്നത്
അഗസ്ത്യാര്‍കൂടം സ്ത്രീപ്രവേശനവും വിവാദത്തിലേക്ക്; ആചാരലംഘനത്തിനെതിരേ പ്രതിഷേധിക്കുമെന്ന് ആദിവാസി മഹാസഭ

കൊച്ചി; ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ അഗസ്ത്യാര്‍കൂടത്തിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള തീരുമാനവും വിവാദത്തിലേക്ക്. സ്ത്രീ പ്രവേശനത്തിനെതിരേ കാണി വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. ആചാരലംഘനമുണ്ടായാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് ആദിവാസി മഹാസഭയുടെ മുന്നറിയിപ്പ്. സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നിരവധി സ്ത്രീകളാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് പോകാന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കുന്നത്. 

സ്ത്രീകള്‍ക്കും 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും തിരുവനന്തപുരം നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശനം നേരത്തെ വനംവകുപ്പ് വിലക്കിയിരുന്നു. അന്വേഷി, വിംഗ്‌സ്, പെണ്ണൊരുമ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അനുകൂല വിധി സമ്പാദിച്ചത്. ജനുവരി 14 മുതല്‍ മാര്‍ച്ച് 1 വരെയാണ് അഗസ്ത്യാര്‍കൂടം ട്രക്കിംഗ് നടക്കുക. ഈ വര്‍ഷത്തെ ബുക്കിംങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി സ്ത്രീകളാണ് രജിസ്റ്റര്‍ ചെയ്തത്. 

അഗസ്ത്യാര്‍കൂടം മലയുടെ ഏറ്റവും മുകളിലേക്ക് സ്ത്രീകളെ കയറ്റുന്നതിനെതിരേ കാണി ആദിവാസി വിഭാഗവും ചില സംഘടനകളും പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം കൊണ്ടുവന്നത്. സ്ത്രീകള്‍ മല കയറുന്നത് ആചാരലംഘനമായാണ് കാണി വിഭാഗം കണക്കാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com