പാലിയേക്കര ടോള്‍പാസയില്‍ സംഘര്‍ഷം: മണിക്കൂറുകളോളം ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചു

ചില്ല് പൊട്ടിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോള്‍പ്ലാസ അധികൃതര്‍ നിരാകരിച്ചതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പാലിയേക്കര ടോള്‍പാസയില്‍ സംഘര്‍ഷം: മണിക്കൂറുകളോളം ടോള്‍ പിരിവ് നിര്‍ത്തിവെപ്പിച്ചു

പാലിയേക്കര: പാലിയേക്കര ടോള്‍ പാസയില്‍ സംഘര്‍ഷം. എഐവൈഎഫ് നവോത്ഥാന ജാഥയ്ക്കായി തെക്കന്‍ മേഖലയില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ സമ്മേളനം കഴിഞ്ഞു മടങ്ങിയ വാഹനത്തില്‍ ടോള്‍ ബൂത്തിലെ സ്‌റ്റോപ് ബാരിയര്‍ ഇടിച്ച് ചില്ലുപൊട്ടിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. 
 
ചില്ല് പൊട്ടിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടത് ടോള്‍പ്ലാസ അധികൃതര്‍ നിരാകരിച്ചതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജാഥ കഴിഞ്ഞുമടങ്ങിയ 300ഓളം പ്രവര്‍ത്തകര്‍ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവിടെ തുടരുകയായിരുന്നു. രോഷാകുലരായ പ്രവര്‍ത്തകര്‍ ടോള്‍ബൂത്തുകള്‍ തുറന്ന് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ കടത്തിവിട്ടു. ടോള്‍പിരിവും നിര്‍ത്തിവയ്പ്പിച്ചു. 

ചര്‍ച്ചയില്‍ തീരുമാനമാകും വരെ പ്രവര്‍ത്തകര്‍ ടോള്‍പ്ലാസ ഉപരോധിച്ച് മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചിക്കുയായിരുന്നു. തുടര്‍ന്ന് പൊലീസും സിപി ഐയുടെ പ്രാദേശിക നേതാക്കളും സ്ഥലത്തെത്തി പ്രവര്‍ത്തകരോടും അധികൃതരോടും ചര്‍ച്ച നടത്തി. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാകുമെന്നു അധികൃതരെ പൊലീസ് ബോധ്യപ്പെടുത്തി. നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 10,000 രൂപ അധികൃതര്‍ നല്‍കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com