പിണറായിയുടെ പ്രതികരണം കവല ചട്ടമ്പിയുടെത്‌; വിരട്ടല്‍ ഇങ്ങോട്ടും വേണ്ട; തിരിച്ചറിഞ്ഞാല്‍ നല്ലത്;  മറുപടിയുമായി പിഎസ് ശ്രീധരന്‍പിള്ള

വിരട്ടല്‍ ഇങ്ങോട്ടും വേണ്ട - തിരിച്ചറിഞ്ഞാല്‍ നല്ലത് - പിണറായിക്ക് മറുപടിയുമായി പിഎസ് ശ്രീധരന്‍പിള്ള
പിണറായിയുടെ പ്രതികരണം കവല ചട്ടമ്പിയുടെത്‌; വിരട്ടല്‍ ഇങ്ങോട്ടും വേണ്ട; തിരിച്ചറിഞ്ഞാല്‍ നല്ലത്;  മറുപടിയുമായി പിഎസ് ശ്രീധരന്‍പിള്ള

കൊച്ചി: മുഖ്യമന്ത്രി കവല ചട്ടമ്പിയെ പോലെ പ്രതികരിക്കുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. വിരട്ടല്‍ ഇങ്ങോട്ടും വേണ്ട. സമയം വരുമ്പോള്‍ ബിജെപിയുടെ ശക്തി പിണറായിക്ക് മനസിലാകും. ബിജെപി പ്രവര്‍ത്തകരെ വിരട്ടുന്ന സ്വഭാവം മുഖ്യമന്ത്രി നിര്‍ത്തണം. ഇല്ലെങ്കില്‍ അവസരം ലഭിക്കുമ്പോള്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു

പഴയ തലശേരിയിലെ അവസ്ഥയല്ല കേരളത്തിലിപ്പോഴെന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നത് നല്ലതാണ്. സിപിഎം ഉയര്‍ത്തിയ അക്രമത്തിന്റെ പ്രതിരോധം തകര്‍ത്താണ് ബിജെപി കേരളത്തില്‍ വളര്‍ന്നത്. അതുകൊണ്ട് പിണറായിയുടെ ഭീഷണിയും വിരട്ടലും ബിജെപി പ്രവര്‍ത്തകരോട് വേണ്ട. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ഒറ്റക്കല്ല. ഇന്ന് പാര്‍ലമെന്റിലെ സംഭവ വികാസങ്ങളില്‍ നിന്ന് പിണറായിക്കും കോടിയേരിയ്ക്കും ഇത് മനസ്സിലാകേണ്ടതാണ്. അത് തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് നല്ലതാണെന്ന് പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു.

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന് ലോക്‌സഭയില്‍ ആവശ്യപ്പെട്ട ബിജെപിക്ക് വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു.  ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ ആസൂത്രിതമായി കലാപം അഴിച്ചുവിട്ട അക്രമികളെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ വിരട്ടല്‍ ഇങ്ങോട്ട് വേണ്ടെന്നായിരുന്നു പിണറായിയുടെ പ്രതികരണം. അതിനുള്ള ശേഷിയൊന്നും ഇപ്പോള്‍ ബിജെപിക്കില്ല. അക്രമികളെ പിടികൂടരുതെന്ന് വേറെ ഏതെങ്കിലും സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതിയെന്നും പിണറായി പറഞ്ഞു. 

ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്ത് സംഘ്പരിവാര്‍ സംഘടനകള്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയാണ്. ആരെയും അക്രമത്തില്‍ നിന്ന് ഒഴിവാക്കിയില്ല. ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, വീടുകള്‍, പാര്‍ട്ടി ഓഫീസുള്‍, പെതുകെട്ടിടങ്ങള്‍. ഇവയെല്ലാം നശിപ്പിച്ചു. നേരത്തെ ആസൂത്രണം ചെയ്താണ് കലാപം നടത്തിയത്.അവര്‍ മനസില്‍ കണ്ട കാര്യങ്ങള്‍ കേരളത്തില്‍ നടപ്പാക്കാനാവാത്തതില്‍ അവര്‍ക്ക് നിരാശയുണ്ട്. കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നെന്ന് വരുത്താനായിരുന്നു അവരുടെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. 

അന്യസംസ്ഥാനത്ത് നിന്നുള്‍പ്പെടെ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു. സംസ്ഥാനത്ത ക്രമസമാധാനം തകര്‍ക്കുന്നതിന് വേണ്ടി ആസുത്രിതമായി ആക്രമം സംഘടിപ്പിക്കുന്നു. എന്നിട്് കേരളത്തില്‍ അക്രമമാണെന്ന് അവര്‍ തന്നെ പ്രചരിപ്പിക്കുന്നു. അതുകൊണ്ടും ഒന്നും കേരളത്തില്‍ ഭരണസ്തംഭനം ഉണ്ടാകില്ല. അക്രമികള്‍ക്കെതിരെ കര്‍ശനനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അക്രമം നടത്തിയവരേ അറസ്റ്റ് ചേയ്യേണ്ടെന്നാണ് ചില കേന്ദ്രമന്ത്രിമാര്‍ പറയുന്നത്. അതെല്ലാം മറ്റ് സംസ്ഥാനത്ത് പോയി പറഞ്ഞാല്‍ മതി. കേരളത്തില്‍ വേണ്ട. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പട്ടാപ്പകല്‍ കൊല നടത്തിയവരെ പോലും അറസ്റ്റ് ചെയ്യാറില്ല. അവിടെ കിട്ടിയ പരിരക്ഷ ഇവിടെ കിട്ടില്ലെന്നും പിണറായി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com