പ്രക്ഷോഭങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിച്ചേക്കും; പുതിയ നിയമവുമായി സംസ്ഥാന സര്‍ക്കാര്‍

പ്രതിഷേധങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കുന്നതാണു നിയമം
പ്രക്ഷോഭങ്ങള്‍ക്കിടെ സ്വകാര്യമുതല്‍ നശിപ്പിച്ചാല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിച്ചേക്കും; പുതിയ നിയമവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം; പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇടയില്‍ സ്വകാര്യ മുതല്‍ നശിപ്പിക്കുന്നരും ഇനി കുടുങ്ങും. സ്വകാര്യമുതല്‍ നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിനു തുല്യമാക്കാനുള്ള തയാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിയമം കൊണ്ടുവരും. പ്രിവന്‍ഷന്‍ ഓഫ് ഡാമേജ്ഡ് പ്രൈവറ്റ്‌ പ്രോപ്പര്‍ട്ടി ഓര്‍ഡിനന്‍സിന് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയേക്കും. 

ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതോടെ സ്വകാര്യ വസ്തുക്കള്‍ക്കു നാശം വരുത്തുന്നവര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ശിക്ഷ ലഭിച്ചേക്കും. പ്രതിഷേധങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ പൊതുമുതല്‍ നശീകരണമായി കണക്കാക്കുന്നതാണു നിയമം.ഹര്‍ത്താല്‍ ദിനത്തില്‍ വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും ഏറെയും ആക്രമിക്കപ്പെട്ടെങ്കിലും പൊതുമുതല്‍ നശീകരണത്തിനുള്ള ശിക്ഷയോ സ്വത്തു കണ്ടുകെട്ടലോ സാധ്യമാകാത്ത സാഹചര്യത്തിലാണു തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

കേന്ദ്രനിയമമായ പൊതുമുതല്‍ നശീകരണ നിരോധന നിയമത്തിന്റെ അതേ മാതൃകയിലാണു സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിയമം. ഓര്‍ഡിനന്‍സിന്റെ കരട് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കും. സ്വകാര്യവ്യക്തികളുടെ വീട്, ഓഫിസുകള്‍, വാഹനങ്ങള്‍, പാര്‍ട്ടി ഓഫിസുകള്‍, കച്ചവട സ്ഥാപനങ്ങള്‍, സ്വകാര്യ ഫാക്ടറികള്‍, വിദ്യാലയങ്ങള്‍ എന്നിവ സംരക്ഷിക്കപ്പെടും. ഇതിനെതിരെയുള്ള ആക്രമണങ്ങള്‍ കടുത്ത ശിക്ഷ ലഭിക്കുന്നതും സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന തരത്തിലുള്ള കുറ്റകൃത്യമാവും. കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ എന്ന കേസില്‍ ഇത്തരത്തില്‍ നിയമം നിര്‍മാണം നടത്താന്‍ 2018 ഒക്ടോബര്‍ 1ാം തീയതി സുപ്രീംകോടതിയും മാര്‍ഗനിര്‍ദേശവും നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com