വനിതാമതിലില്‍ പങ്കെടുത്തില്ല: തൊഴിലുറപ്പ് ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ വിലക്ക് 

തര്‍ക്കത്തെ തുടര്‍ന്ന് ജോലിക്ക് മേല്‍നോട്ടം വഹിക്കുന്ന രണ്ട് സ്ത്രീകള്‍ മസ്റ്റ് റോള്‍ കൈമാറി തിരിച്ച് പോയി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: വനിതാമതിലിന് പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ജോലി നിഷേധിച്ചതായി പരാതി. തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അമ്പലാശേരിക്കടവ്, തൈപ്പറമ്പ് എന്നിവടങ്ങളിലാണ് സംഭവം. ജോലിക്കെത്തിയവരില്‍ മതിലില്‍ പങ്കെടുത്തവരെയൊഴികെയുള്ള തൊഴിലാളികളെ പറഞ്ഞയക്കുകയായിരുന്നു.

രണ്ട് സ്ഥലങ്ങളിലുമായി മൊത്തം 116 തൊഴിലാളികളാണ് ജോലിക്കെത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ സിപിഎം നേതാക്കള്‍ ഇതില്‍ 18 പേരൊഴികെ ബാക്കിയെല്ലാവരെയും തിരികെയയച്ചു എന്നാണ് പരാതി. വനിതാ മതില്‍ ദിവസം ശിവഗിരി തീര്‍ത്ഥാടനത്തിന് പോയതാണ് കാരണമെന്ന് തൊഴിലാളികള്‍ പറയുന്നു. 

തര്‍ക്കത്തെ തുടര്‍ന്ന് ജോലിക്ക് മേല്‍നോട്ടം വഹിക്കുന്ന രണ്ട് സ്ത്രീകള്‍ മസ്റ്റ് റോള്‍ കൈമാറി തിരിച്ച് പോയി. തുടര്‍ന്ന് മതിലില്‍ പങ്കെടുത്ത തൊഴിലാളികള്‍ മറ്റുള്ളവര്‍ ജോലിക്ക് ഹാജരായില്ലെന്ന് മസ്റ്റ് റോളില്‍ രേഖപ്പെടുത്തി എന്നാണ് പരാതി. 

സാധാരണ ഞായറാഴ്ചകളില്‍ തൊഴിലുറപ്പ് ജോലി ഉണ്ടാകാറില്ല. വനിതാ മതിലില്‍ പങ്കെടുത്ത സ്ത്രീകള്‍ക്ക് തൊഴില്‍ദിനം ഉറപ്പാക്കാനാണ് ഇന്നലെ ജോലി ഏര്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com