ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ; നിലപാട് കോടതിയലക്ഷ്യം

ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി
ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ; നിലപാട് കോടതിയലക്ഷ്യം

തിരുവനന്തപുരം: ശബരിമല നിരീക്ഷക സമിതിയുടെ റിപ്പോർട്ടിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് സുരക്ഷയൊരുക്കേണ്ടെന്ന നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് കോടതിയലക്ഷ്യമാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മല കയറാന്‍ യുവതികള്‍ എത്തിയാല്‍ സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. 

വസ്തുതകള്‍ മനസിലാക്കാതെയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. യുവതികള്‍ക്കെതിരെയുണ്ടായ അക്രമങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വിഐപികള്‍ക്ക് മാത്രം സുരക്ഷ നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം നിയമപരമല്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. 

ബുധനാഴ്ചയും വ്യാഴാഴ്ചയും മൂന്ന് യുവതികൾ ​ദർശനം നടത്തി. യഥാർഥ ഭക്തർ പ്രശ്നമുണ്ടാക്കിയില്ല. മറ്റ് ഭക്തർക്കൊപ്പം തന്നെയായിരുന്നു യുവതികൾ ദർശനം നടത്തിയത്. പത്തനംതിട്ട പൊലീസ് മേധാവിയാണ് സത്യവാങ്മൂലം നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com