ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ച; കോഴിക്കോട്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍മാരെ മാറ്റി

കോഴിക്കോട് മിഠായിത്തെരുവിലും തലസ്ഥാന നഗരത്തിലും പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നാണ് സൂചന
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ച; കോഴിക്കോട്, തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍മാരെ മാറ്റി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍മാരെ മാറ്റി. കോഴിക്കോടുനിന്ന് കാളിരാജ് മഹേഷ് കുമാറിനെ മാറ്റി സഞ്ജയ് കുമാര്‍ ഗുരുദീനെ തല്‍സ്ഥാനത്ത് നിയമിച്ചു.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി എസ്. സുരേന്ദ്രനെ നിയമിച്ചു. തലസ്ഥാന ജില്ലയില്‍ പൊലീസ് കമ്മീഷണറായിരുന്ന പി പ്രകാശിനെ ബറ്റാലിയന്‍ ഡി.ഐ.ജിയായാണ് നിയോഗിച്ചിട്ടുള്ളത്.  പൊലീസ് ആസ്ഥാനത്താണ് കാളിരാജ് മഹേഷ് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടുള്ളത്.

ഹര്‍ത്താലിനിടെ ഉണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. കോഴിക്കോട് മിഠായിത്തെരുവിലും തലസ്ഥാന നഗരത്തിലും പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന വിമര്‍ശമാണ് പ്രധാനമായും ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ പുനഃക്രമീകരണം വരുത്തിയിട്ടുള്ളത്. എന്നാല്‍, സാധാരണ നിലയിലുള്ള സ്ഥലംമാറ്റം മാത്രമാണിതെന്നാണ് ഔദ്യോഗിക വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com