15 രൂപയുടെ കുപ്പിവെള്ളം ഇനി 10 രൂപയ്ക്ക്‌; എല്ലാ ജില്ലകളിലും ഔട്ട്ലെറ്റ് തുടങ്ങാൻ വാട്ടർ അതോറിറ്റി 

അര, ഒന്ന്, രണ്ട് ലിറ്റര്‍ ബോട്ടിലുകളാണ് വിപണിയിലെത്തിക്കുന്നത്
15 രൂപയുടെ കുപ്പിവെള്ളം ഇനി 10 രൂപയ്ക്ക്‌; എല്ലാ ജില്ലകളിലും ഔട്ട്ലെറ്റ് തുടങ്ങാൻ വാട്ടർ അതോറിറ്റി 

തിരുവനന്തപുരം: കുറ‍ഞ്ഞ വിലയില്‍ കുപ്പിവെളളം ലഭ്യമാക്കാനൊരുങ്ങുകയാണ് വാട്ടര്‍ അതോറിട്ടി. ഇപ്പോൾ 15രൂപയ്ക്ക് ലഭിക്കുന്ന കുപ്പിവെള്ളം 10രൂപയ്ക്ക് ലഭ്യമാക്കാനാണ് പദ്ധതി. വാട്ടര്‍ അതോറിട്ടിയുടെ ഔട്ട്‌ലെറ്റുകള്‍ വഴിയും റീട്ടെയിൽ ശൃഖലകളിലൂടെയും വിൽപന നടത്താനാണ് ഉദ്ദേശിക്കുന്നത്.

 അരുവിക്കരയിലെ പ്ളാന്റിന്റെ നിര്‍മ്മാണം പൂർത്തീകരിച്ച് അടുത്ത മാസത്തോടെ കുപ്പിവെള്ളം വിപണിയിലെത്തിക്കാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. പ്ലാന്റിൽ യന്ത്രങ്ങളെല്ലാം സ്ഥാപിച്ചുകഴിഞ്ഞു. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്‌റ്റാന്‍ഡേ‌ര്‍ഡ്സ് (ബി.ഐ.എസ്),​ ഭക്ഷ്യസുരക്ഷ,​ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് വകുപ്പ് എന്നിവയുടെ അംഗീകാരമാണ് ഇനി വേണ്ടത്. ഇത് ഈ മാസം അവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നത്.  റിവേഴ്സ് ഓസ്‌മോസിസ്,​ ഡീക്ളോറിനേഷന്‍ എന്നിവയിലൂടെയാണ് വെള്ളം ശുദ്ധീകരിക്കുന്നത്. 

16കോടി രൂപയാണ് പദ്ധതിക്കായി വേണ്ടിവരുന്ന ചിലവ്. പ്ലാന്റിൽ പ്രതിദിനം 7200ലിറ്റർ വെള്ളം ഉത്പാദിപ്പിക്കാനാകും. അര, ഒന്ന്, രണ്ട് ലിറ്റര്‍ ബോട്ടിലുകളാണ് വിപണിയിലെത്തിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും വാട്ടർ അതോറ്റിയുടെ ഔട്ട്ലെറ്റുകൾ തുറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com