കൊയിലാണ്ടിയില്‍ വീണ്ടും ബോംബേറ്; സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു

ശബരിമല സ്ത്രീ പ്രവേശനത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പ്രദേശത്ത് ഇതുവരെ അയവുവന്നിട്ടില്ല
കൊയിലാണ്ടിയില്‍ വീണ്ടും ബോംബേറ്; സിപിഎം, ബിജെപി നേതാക്കളുടെ വീടുകള്‍ ആക്രമിക്കപ്പെട്ടു

കോഴിക്കോട്; കോഴിക്കോട് കൊയിലാണ്ടിയില്‍ വീണ്ടും ബോംബേറ്. സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെയാണ് അക്രമമുണ്ടായത്. സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഷിജുവിന്റേയും ബിജെപി മണ്ഡലം സെക്രട്ടറി വി.കെ. മുകന്ദന്റേയും വീടുകള്‍ക്ക് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെയായിരുന്നു സംഭവം. ശബരിമല സ്ത്രീ പ്രവേശനത്തിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പ്രദേശത്ത് ഇതുവരെ അയവുവന്നിട്ടില്ല. 

കഴിഞ്ഞ ദിവസം കൊയിലാണ്ടി വിയ്യൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞിരുന്നുനെടുങ്കണ്ടം ബാലന്‍പിള്ള സിറ്റിയില്‍ ബിഎംഎസ് ഓഫിസിനു നേരെ പുലര്‍ച്ചെ ഒന്നിന് പെട്രോള്‍ ബോബംബെറിഞ്ഞു. ഓഫിസിനുള്ളില്‍ ആരുമുണ്ടായിരുന്നില്ല. ഹര്‍ത്താല്‍ ദിവസം മുതല്‍ സിപിഎം - ബിജെപി പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com