തന്ത്രിമാരെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡ് തന്നെ; തന്ത്രിയെ മാറ്റിയ ചരിത്രമുണ്ട്; താഴമണ്‍ മഠത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി

തന്ത്രിമാരെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡ് തന്നെ - തന്ത്രിയെ മാറ്റിയ ചരിത്രമുണ്ട് - താഴമണ്‍ മഠത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി
തന്ത്രിമാരെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡ് തന്നെ; തന്ത്രിയെ മാറ്റിയ ചരിത്രമുണ്ട്; താഴമണ്‍ മഠത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ലെന്ന് താഴമണ്‍ മഠത്തിന്റെ നിലപാടിനെതിരെ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രിമാരെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. താഴമണ്‍ കുടുംബത്തിനകത്ത് തന്നെ ദേവസ്വം ബോര്‍ഡ് തന്ത്രിയെ മാറ്റിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇവിടെ പ്രശ്‌നം പാരമ്പര്യതന്ത്രിമാരെ പറ്റിയില്ല. നിയമിക്കപ്പെടുന്ന തന്ത്രിമാര്‍ ദേവസ്വം മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്നോ  എന്നതാണെന്ന് മന്ത്രി പറഞ്ഞു.

നിയമനാധികാരം ദേവസ്വം ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കുമ്പോള്‍ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡിന് തന്നെയാണ് അധികാരം. ഇത് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ താഴമണ്‍ കുടുംബം ഇത്തരമൊരു പ്രസ്താവന ഇപ്പോള്‍ ഇറക്കിയത് ഉചിതമായില്ലെന്നും മന്ത്രി  പറഞ്ഞു.

ശബരിമലയിലെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നായിരുന്നു താഴമണ്‍ മഠത്തിന്റെ അവകാശവാദം. തന്ത്രിയുടെ പ്രതിഫലം ശമ്പളമല്ല. ദക്ഷിണയാണെന്നും സര്‍ക്കാരിനുള്ള മറുപടിയായി മഠം വ്യക്തമാക്കി.ക്ഷേത്രാചാരങ്ങളും അനുഷ്ടാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. ആചാരാനുഷ്ടാനങ്ങളിലെ അന്തിമ തീരുമാനവും നടപ്പാക്കാനുള്ള അധികാരവും ശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രകാരവും കീഴ്വഴക്കങ്ങള്‍ അനുസരിച്ചും തന്ത്രിയില്‍ നിക്ഷിപ്തമാണെന്നായിരുന്നു വിശദീകരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com