മഞ്ചേരിയില്‍ സമരക്കാര്‍ കടകള്‍ അടപ്പിച്ചു, സംഘര്‍ഷം; പൊലീസ് കാവലില്‍ തുറന്നു

ദേശീയ പണിമുടക്കിനിടെ വ്യാപാരികള്‍ കടകള്‍ തുറന്നത് സംഘര്‍ഷത്തില്‍ കലാശിച്ചു
മഞ്ചേരിയില്‍ സമരക്കാര്‍ കടകള്‍ അടപ്പിച്ചു, സംഘര്‍ഷം; പൊലീസ് കാവലില്‍ തുറന്നു

മലപ്പുറം: ദേശീയ പണിമുടക്കിനിടെ വ്യാപാരികള്‍ കടകള്‍ തുറന്നത് സംഘര്‍ഷത്തില്‍ കലാശിച്ചു. കടകള്‍ തുറന്നത് ചോദ്യം ചെയ്ത് സമരക്കാര്‍ രംഗത്ത് എത്തിയത് കടയുടമകളുമായി ഉന്തിനും തളളിനും ഇടയാക്കി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് കടകള്‍ക്ക് സംരക്ഷണം നല്‍കി.

മലപ്പുറം മഞ്ചേരിയിലാണ് സംഭവം. തുറന്ന കടകള്‍ സമരാനുകൂലികള്‍ സംഘടിച്ചെത്തി അടപ്പിക്കുകയായിരുന്നു. ഇത് കടയുടമകളും സമരക്കാരും തമ്മില്‍ വാക്കേറ്റത്തിനും ഉന്തിനും തളളിനും കാരണമായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ, പൊലീസ് ഇടപെടുകയായിരുന്നു. കടകള്‍ക്ക് സംരക്ഷണം നല്‍കിയ പൊലീസ് സമരക്കാരെ സമരപന്തലിലേക്ക് മാറ്റി. പണിമുടക്കില്‍ തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മലപ്പുറം എസ്പി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിക്കുമെന്നും എസ്പി വ്യക്തമാക്കി.

വ്യാപാരികള്‍ക്ക് സ്ഥാപനങ്ങള്‍ തുറക്കുന്നതിന് ആവശ്യമായ എല്ലാ സുരക്ഷയുമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബൈഹ്‌റയും ഇന്ന് ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com