വായനശാല പരിപാടി അലങ്കോലപ്പെടുത്താന്‍ വാളുമായെത്തി, ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി

പരിപാടിക്കിടയിലേക്ക് എത്തിയ ഇയാള്‍ പ്രകോപനമൊന്നും ഇല്ലാതിരിക്കെ കൊടുവാള്‍ എടുത്ത് വീശുകയായിരുന്നു
വായനശാല പരിപാടി അലങ്കോലപ്പെടുത്താന്‍ വാളുമായെത്തി, ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി

ചേര്‍ത്തല: വായനശാല ഉദ്ഘാടന പരിപാടി അലങ്കോലപ്പെടുത്തുവാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനെ നാട്ടുകാര്‍ പിടികൂടി. കരുവ ദൃശ്യയുടെ വായനശാല പരിപാടിക്കിടെ കൊടുവാളുമായി എത്തിയ ചേര്‍ത്തല കാടുവെട്ടിപ്പറമ്പില്‍ മണ്ണെണ്ണ മനോജ് എന്നറിയിപ്പെടുന്ന മനോജ്(41)നെയാണ് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. 

ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പരിപാടിക്കിടയിലേക്ക് എത്തിയ ഇയാള്‍ പ്രകോപനമൊന്നും ഇല്ലാതിരിക്കെ കൊടുവാള്‍ എടുത്ത് വീശുകയായിരുന്നു. ആക്രമണത്തില്‍ വായനശാല ജീവനക്കാരനായ പ്രതീഷീന്റെ കൈകാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് മനോജിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. വാള്‍ പിടിച്ചുവാങ്ങി പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com